മട്ടന്നൂര്‍: ഗവ. പോളിടെക്നിക്കില്‍ എസ്.എഫ്.ഐ-എം.എസ്.എഫ് സംഘര്‍ഷത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് സിറാജ് (25), പോളിടെക്നിക്കിലെ വിദ്യാര്‍ഥികളായ പി. റമീസ ്(18), വിഷ്ണു കെ. സത്യന്‍ (18), സായന്ത് ഷാജി (18), രാഗിന്‍ രാജ് (18), ജോര്‍ജ് റോഷന്‍ (18), അജയ് രാജ് (18) എന്നിവരെ കൂത്തുപറമ്പ് ഗവ. ആശുപത്രിയിലും എം.എസ്.എഫ് മണ്ഡലം പ്രസിഡന്‍റ് ബാസിത്ത് പെടയങ്ങോട് (20), മുസ്തഫ പാലോട്ടുപള്ളി (20) എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് മട്ടന്നൂര്‍ സി.ഐ ടി. ഉത്തംദാസ്, എസ്.ഐമാരായ കെ.എസ്. സുശാന്ത്, കെ. സതീശന്‍, രാഘവന്‍ വയലേരി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ യോഗം കേന്ദ്ര കമ്മിറ്റിയംഗം എം. ഷാജര്‍ ഉദ്ഘാടനം ചെയ്തു. സി.എച്ച്. ആദര്‍ശ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് സിറാജ്, എ.പി. രാഗിന്ദ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനവും നടത്തി. ഡി.വൈ.എഫ്.ഐ മട്ടന്നൂര്‍ ടൗണില്‍ പ്രകടനം നടത്തി. പി. പ്രസാദ്, കെ. ദിവാകരന്‍, പി. സനീഷ് എന്നിവര്‍ സംസാരിച്ചു.പോളിടെക്നിക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എം.എസ്.എഫ് മണ്ഡലം നേതാക്കള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബ്ദുല്‍ ഖാദര്‍ മൗലവി, ജില്ലാ സെക്രട്ടറി അദ്ദുറഹ്മാന്‍ കല്ലായി, മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്‍റ് അന്‍സാരി തില്ലങ്കേരി, സെക്രട്ടറി ഇ.പി. ഷംസുദ്ദീന്‍, യൂത്ത്ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് വി.എന്‍. മുഹമ്മദ് എന്നിവര്‍ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.