ഇരിട്ടി: മഴ കുറഞ്ഞ സാഹചര്യത്തില്‍ പുഴയിലെ നീരൊഴുക്ക് ദിനേന കുറഞ്ഞുവരുന്നതിനാല്‍ ഇക്കുറി പഴശ്ശി ഷട്ടര്‍ നേരത്തെ അടക്കേണ്ടിവരും. കൊട്ടിയൂരില്‍നിന്ന് ഒഴുകിയത്തെുന്ന ബാവലി പുഴയിലേയും കര്‍ണാടകയില്‍നിന്ന് ഒഴുകിയത്തെുന്ന ബാരാപോള്‍ പുഴയിലെയും വെള്ളം തടഞ്ഞുനിര്‍ത്തിയാണ് പഴശ്ശി ഡാമില്‍ വെള്ളം സംഭരിക്കുന്നത്. 2012ലുണ്ടായ വെള്ളപ്പാച്ചിലില്‍ ഷട്ടര്‍ തുറക്കാതെ വരുകയും വെള്ളം കവിഞ്ഞൊഴുകി കനത്ത നാശവും നേരിട്ടിരുന്നു. ഇതത്തേുടര്‍ന്ന് കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും കൂടുതല്‍ വെള്ളം സംഭരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആറുകോടി രൂപ ചെലവില്‍ പുതുതായി ഷട്ടര്‍ സ്ഥാപിക്കുന്ന പണി അടുത്തമാസം പൂര്‍ത്തിയാകും. പണി പൂര്‍ത്തിയാവുന്നതോടെ സംഭരണികളില്‍ എഫ്.ആര്‍ ലെവലില്‍ വെള്ളം സംഭരിക്കാന്‍ കഴിയും. ജില്ലയില്‍ കുടിവെള്ളമത്തെിക്കുന്നത് പഴശ്ശി പദ്ധതിയിലെ വെള്ളം ശുദ്ധീകരിച്ചാണ്. ഷട്ടര്‍ പണി പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇക്കുറി വെള്ളം നേരത്തെ സംഭരിച്ചില്ളെങ്കില്‍ വെള്ളം ആവശ്യത്തിന് ലഭിക്കാത്ത സാഹചര്യം ഉണ്ടാവാനാണ് സാധ്യത. സംസ്ഥാനത്ത് ഇക്കുറി മഴ കുറവായിരിക്കുമെന്നും കടുത്ത വരള്‍ച്ച ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രങ്ങളും പ്രവചിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.