കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും സ്കൂള്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ബുധനാഴ്ച കണ്ണൂക്കരയിലാണ് സംഭവം. മൂന്നാം ക്ളാസ് വിദ്യാര്‍ഥിയായ ആണ്‍കുട്ടിയെ ഇന്നോവ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, ഉടന്‍ കുതറി മാറിയതിനാല്‍ വിദ്യാര്‍ഥി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ തളാപ്പിലും പാപ്പിനിശ്ശേരിയിലും സമാനമായ സംഭവങ്ങള്‍ നടന്നിരുന്നു. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തുടര്‍ക്കഥയായതോടെ ജാഗ്രതയിലാണ് രക്ഷിതാക്കളും സ്കൂള്‍ അധികൃതരും. കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനാണ് സ്കൂള്‍ അധികൃതരുടെ പദ്ധതി. സ്കൂള്‍ പരിസരങ്ങളില്‍ നിരീക്ഷണമേര്‍പ്പെടുത്താന്‍ പൊലീസും തീരുമാനിച്ചിട്ടുണ്ട്. റസിഡന്‍റ്സ് അസോസിയേഷനുകള്‍, സന്നദ്ധ യുവജന സംഘടനകള്‍, സ്കൂളിലേക്കത്തെിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെ ബൃഹത്പദ്ധതിയും ആലോചനയിലുണ്ട്. കുട്ടികളുടെ തന്നെ ശ്രമങ്ങളിലൂടെ രക്ഷപ്പെടുന്ന കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കിലും സംഭവം ഗൗരവമായി കാണേണ്ടതുണ്ട്. ഇതിനായി കുട്ടികള്‍ക്കുള്ള ബോധവത്കരണം കാര്യക്ഷമമാക്കണം. അപരിചിതരുടെ വാഹനങ്ങളില്‍ കയറരുതെന്ന് കുട്ടികളെ ശീലിപ്പിക്കാം. ഇതിനിടയിലും ലിഫ്റ്റിനായി അപരിചിത വാഹനങ്ങള്‍ക്ക് കൈനീട്ടുന്ന കുട്ടികളുടെ പ്രവണത വര്‍ധിക്കുകയാണ്. സ്കൂളില്‍ വേഗമത്തെണമെന്ന ആഗ്രഹത്തിന്‍െറ പുറത്താണെങ്കിലും ഇരുചക്ര വാഹനങ്ങള്‍ക്ക് പുറമെ കാറുകള്‍ക്കും മറ്റും കൈകാണിക്കുക പതിവായി മാറി. ഇത് അപകടം ക്ഷണിച്ചുവരുത്തലാണ്. അസ്വാഭാവികമായി എന്ത് സംഭവിച്ചാലും നിലവിളിക്കുകയോ കുതറി ഓടുകയോ ചെയ്യണമെന്ന് കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കാന്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമാവണം. അപരിചിതര്‍ തരുന്ന ഭക്ഷണ സാധനങ്ങള്‍ വാങ്ങാതിരിക്കാനും കുട്ടികളോട് പറയാം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന സംശയം ബലപ്പെടുത്തുകയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന സംഭവങ്ങള്‍. നാടോടി സ്ത്രീകളും ഇതര സംസ്ഥാന തൊഴിലാളികളും സംശയത്തിന്‍െറ നിഴലിലായ സംഭവങ്ങളുണ്ടായിട്ടും അധികൃതര്‍ കൃത്യസമയത്ത് നടപടിയെടുത്തില്ളെന്ന ആക്ഷേപവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.