പുതിയതെരു: പുതിയതെരു-കാട്ടാമ്പള്ളി റോഡില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍െറ വീട്ടിനുനേരെ അക്രമം. ചിറക്കല്‍ നോര്‍ത് മേഖല നീരൊഴുക്കുംചാല്‍ യൂനിറ്റ് സെക്രട്ടറി കെ.വി. ഷാരൂഖിന്‍െറ വീടാണ് ആക്രമിച്ചത്. അന്തരിച്ച പ്രശസ്ത മാപ്പിളപ്പാട്ടുകാരന്‍ കണ്ണൂര്‍ സലീമിന്‍െറ സഹോദരി കെ.വി. റുക്സാനയുടെ വീട് കൂടിയാണിത്. ആക്രമണത്തില്‍ വീടിന്‍െറ മുന്‍വശത്തെ ജനലുകള്‍ തകര്‍ത്തിട്ടുണ്ട്. വീടിനു മുറ്റത്ത് നിര്‍ത്തിയിട്ട മഹീന്ദ്ര എക്സ് യു.വി കാറിന്‍െറ ഇടതുവശത്തെ ഡോറിന്‍െറ ഗ്ളാസും പിന്‍വശത്തെ ഗ്ളാസും പൂര്‍ണമായും അടിച്ചു തകര്‍ത്തിട്ടുണ്ട്. ഇന്നലെ രാത്രി 9.30ഓടെയാണ് സംഘം ചേര്‍ന്ന് വീട് ആക്രമിച്ചത്. ഏതാനും ദിവസം മുമ്പ് ആര്‍.എസ്.എസ് പ്രവര്‍ത്തകരുമായുള്ള വാക്കുതര്‍ക്കത്തിനിടെ ഈ വീട് ആക്രമിക്കപ്പെട്ടിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് വീട്ടുകാര്‍ പരാതിപ്പെട്ടു. അക്രമം നടക്കുന്ന സമയത്ത് ഷാരൂഖിന്‍െറ മാതാവ് കെ.വി. റുഖ്സാനയും സഹോദരിയും ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിയുമായ ഫാത്തിമയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. ഷാരൂഖിന്‍െറ പിതാവ് മുഹമ്മദ് കുഞ്ഞി കച്ചവടത്തിന്‍െറ ഭാഗമായി പുതിയതെരുവിലെ മലബാര്‍ ഹോട്ടലിലായിരുന്നു. കോസ്റ്റല്‍ സി.ഐ പി.കെ. രത്നാകരന്‍, വളപട്ടണം എസ്.ഐ ശ്രീജിത്ത് കോടേരി എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.