മട്ടന്നൂര്‍: വെളിയമ്പ്ര പഴശ്ശി പദ്ധതി അണക്കെട്ടിന്‍െറ ഷട്ടറുകള്‍ പുന:സ്ഥാപിക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തില്‍. മുഴുവന്‍ ഷട്ടറുകളും ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. വെല്‍ഡിങ്, പെയിന്‍റിങ് തുടങ്ങിയ അവസാന ഘട്ട പ്രവൃത്തികളാണ് അവശേഷിക്കുന്നത്. ഒക്ടോബറോടെ പ്രവൃത്തി പൂര്‍ത്തിയാവും. 2012ലെ കാലവര്‍ഷത്തില്‍ ഷട്ടറുകളുടെ തകരാര്‍ കാരണം തുറക്കാനാവാതെ ഡാം കവിഞ്ഞൊഴുകി കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായിരുന്നു. ഇതത്തേുടര്‍ന്ന് 2012 സെപ്റ്റംബറിലാണ് മുഴുവന്‍ ഷട്ടറുകളും പുന:സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചത്. ആറ് കോടി രൂപ ചെലവില്‍ പഴശ്ശി ഇറിഗേഷന്‍ വിഭാഗത്തിന്‍െറ മേല്‍നോട്ടത്തിലാണ് ഷട്ടറുകള്‍ പുന:സ്ഥാപിക്കുന്നത്. ആകെയുള്ള 16 ഷട്ടറുകളില്‍ രണ്ടെണ്ണം നേരത്തെ സ്വകാര്യ കരാര്‍ കമ്പനി പുന:സ്ഥാപിച്ചിരുന്നു. വ്യവസ്ഥ പ്രകാരം കഴിഞ്ഞ മാര്‍ച്ചില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ടതായിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ വൈകുകയും കരാര്‍ കാലാവധി നീട്ടി നല്‍കുകയുമായിരുന്നു. പുന:സ്ഥാപിച്ച ഷട്ടറുകളുടെ വെല്‍ഡിങ് കാലവര്‍ഷം ശക്തമായ സമയത്ത് നടത്താനാവാത്തതും പ്രവര്‍ത്തനം വൈകാന്‍ കാരണമായി. ഒക്ടോബറോടെ അവസാന പ്രവൃത്തികളുള്‍പ്പെടെ പൂര്‍ത്തീകരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.