തലശ്ശേരി: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി. പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതി ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്ന് 54 ദിവസമായി അബോധാവസ്ഥയിലാണെന്ന് ബന്ധുക്കള്‍ തലശ്ശേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടാമത്തെ പ്രസവത്തിനായാണ് കൂത്തുപറമ്പ് ആമ്പിലാട്ടെ പാലാപ്പറമ്പില്‍ വൈശാഖ് വില്ലയില്‍ ആറനാണ്ടി കരിയാടന്‍ വിജയന്‍െറ മകള്‍ എം.പി. ഷിജിലയെ (28) തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലത്തെിച്ചത്. ആദ്യത്തേത് സിസേറിയനായതിനാല്‍ രണ്ടാമതും സിസേറിയന്‍ വേണ്ടിവരുമെന്ന് പറഞ്ഞതിനാലാണ് കഴിഞ്ഞ ജൂലൈ 12ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടനുബന്ധിച്ച് നടന്ന പരിശോധനകളില്‍ കുഴപ്പങ്ങളൊന്നുമില്ലാത്തതിനാല്‍ 14ന് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചു. വയറ്റിലുള്ള ഒരു മുഴ നീക്കം ചെയ്യാനും പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയ നടത്താനും ഇതോടൊപ്പം തീരുമാനമെടുത്തിരുന്നു.14ന് രാവിലെ 8.30ഓടെ തിയറ്ററില്‍ കൊണ്ടുപോയി. 9.05ന് കുട്ടിയെ കൊണ്ടുവന്ന് നഴ്സ് കാണിക്കുകയും ചെയ്തു. എന്നാല്‍, ഹൃദയാഘാതം വന്ന ഷിജിലയെ 11ഓടെ കാര്‍ഡിയാക് ഐ.സി.യുവിലേക്ക് മാറ്റുകയാണുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ വെന്‍റിലേറ്ററിലാണെന്ന് മാത്രമാണ് മറുപടി നല്‍കിയത്. വൈകീട്ട് 4.30ഓടെ പുറത്തുനിന്ന് ഡോക്ടര്‍ വന്നാണ് മരുന്നും ഭക്ഷണവും നല്‍കിത്തുടങ്ങിയത്. തുടര്‍ന്ന് രാത്രി 8.30ഓടെ കോഴിക്കോട് മിംസ് ആശുപത്രിയിലത്തെിക്കുകയായിരുന്നു. തലച്ചോറിന് അതിഗുരുതരമായ തകരാര്‍ സംഭവിച്ചതായി കോഴിക്കോട്ടെ ഡോക്ടര്‍മാര്‍ പറഞ്ഞു. തലച്ചോര്‍ 70 ശതമാനം പ്രവര്‍ത്തനരഹിതമായതോടെ അബോധാവസ്ഥയില്‍ കോഴിക്കോട്ടെ ആശുപത്രിയില്‍ തുടരുകയാണ് ഷിജില. ശസ്ത്രക്രിയാ സമയത്ത് ഡോക്ടര്‍മാരായ പ്രസന്ന ഭായ്, അനസ്തറ്റിസ്റ്റ് ദീപക് എന്നിവരുടെ അശ്രദ്ധ കാരണമാണ് തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കേസ് ഷീറ്റിലും കോഴിക്കോട്ടേക്ക് തന്ന റഫറല്‍ ലെറ്ററിലും വ്യത്യസ്ത വിവരങ്ങളാണ് ഉണ്ടായിരുന്നത്. രേഖകളില്‍ കൃത്രിമം കാണിച്ചതിന് ഇത് തെളിവാണ്. തുടര്‍ന്ന് ഈ വിവരങ്ങളുള്‍പ്പെടുത്തി തലശ്ശേരി പൊലീസില്‍ ജൂലൈ 31ന് പരാതി നല്‍കിയിരുന്നു. കേസില്‍ ഡിവൈ.എസ്.പി മൊഴി രേഖപ്പെടുത്തിയതായും ബന്ധുക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഭര്‍ത്താവ് സൂരജ് ധര്‍മാലയം, എം.പി. വിജല, വിജയന്‍, ജ്യോതി ബാബു, കെ.പി. രാജേഷ് എന്നിവര്‍ സംബന്ധിച്ചു. ഡോക്ടര്‍മാരുടെ ക്രൂരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ ഇന്ദിരാഗാന്ധി ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കള്‍ ധര്‍ണ നടത്തി. മോഹനന്‍ മാനന്തേരി ഉദ്ഘാടനം ചെയ്തു. പി. രവീന്ദ്രന്‍, പ്രത്യുഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.