കണ്ണൂര്‍: കണ്ണൂര്‍ നഗരസഭ കോര്‍പറേഷനായി മാറുന്നതിന്‍െറ ഭാഗമായി പഴയകാല കൗണ്‍സിലര്‍മാരെ ആദരിക്കുന്നു. ആദരായനം എന്നു പേരിട്ടിട്ടുള്ള പരിപാടി സെപ്റ്റംബര്‍ 11ന് നഗരസഭാ കോമ്പൗണ്ടില്‍ നടക്കും. നഗരസഭയുടെ വിവിധ കാലത്തെ കൗണ്‍സിലുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇപ്പോള്‍ ജീവിച്ചിരിക്കുന്ന എല്ലാ കൗണ്‍സിലര്‍മാരെയും ആദരിക്കും. പലയിടങ്ങളിലേക്കായി ജോലിക്കു പോവുകയും മറ്റിടങ്ങളില്‍ സ്ഥിര താമസമാക്കുകയും ചെയ്ത കൗണ്‍സിലര്‍മാരെയും വിവരമറിയിച്ചിട്ടുണ്ട്. കോര്‍പറേഷനായി മാറുന്നതിനു മുന്നോടിയായി നഗരസഭയുടെ ചരിത്ര സ്മരണിക കൂടി ഒരുക്കുന്നുണ്ട്. ഈ ലക്ഷ്യത്തോടുകൂടിയാണ് പഴയകാല കൗണ്‍സിലര്‍മാരെ ആദരിക്കുന്നത്. കേരളത്തിലെ ഏറ്റവും പഴയ നഗരസഭയാണ് കണ്ണൂര്‍. എന്നാല്‍, നഗരസഭയുടെ സമഗ്രമായ ചരിത്രം ഇപ്പോള്‍ ലഭ്യമല്ല. പഴയകാല കൗണ്‍സിലര്‍മാര്‍ക്ക് നഗരസഭയുടെ ഭരണവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും പറയാനുണ്ടാകുമെന്നും ഇത് സ്മരണികക്ക് ഗുണമാകുമെന്നും നഗരസഭാ അധികൃതര്‍ പറയുന്നു. സ്മരണിക വൈകാതെ പുറത്തിറങ്ങും. ഇതിനായി പ്രത്യേക സമിതി രൂപവത്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.