കണ്ണുള്ളവര്‍ കാണട്ടെ ഇവരുടെ യാതന

കേളകം: അലയൊടുങ്ങാത്ത ദുരിതക്കടലില്‍ കൈത്താങ്ങിനായി കാത്തിരിക്കുകയാണ് ഗിരീഷും കുടുംബവും. കാന്‍സര്‍ രോഗിയായ ഭാര്യ, ഹൃദോഗം ബാധിച്ച മൂത്തമകന്‍, ഇളയ മകന്‍ ജന്മനായുള്ള രോഗങ്ങളുടെ പിടിയില്‍. ഇവരുടെ ചികിത്സക്കായി അകെയുണ്ടായിരുന്ന അഞ്ച് സെന്‍റ് കിടപ്പാടവും വിറ്റു. കൊട്ടിയൂര്‍ അമ്പയത്തോട് സ്വദേശി വെള്ളാപ്പിള്ളില്‍ ഗിരീഷും കുടുംബവുമാണ് വിധിയുടെ മുന്നില്‍ പകച്ചു നില്‍ക്കുന്നത്. ഭാര്യ ശ്രീജയുടെ അര്‍ബുദത്തോടൊപ്പം മൂത്ത മകനായ അഭിരമിന് ഹൃദയ സംബന്ധമായ ഗുരുതര അസുഖവും ബാധിച്ചു. അഭിരാം എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയ നടത്തിയാലെ ജീവന്‍ രക്ഷിക്കാനാവൂ. 25 ലക്ഷമാണ് ചികിത്സക്കും മറ്റും വേണ്ടത്. ഇരിട്ടി തന്തോട്ടില്‍ വാടക വീട്ടിലാണ് സ്വര്‍ണ പണി തൊഴിലാളിയായ ഗിരീഷും കുടുംബവും താമസിക്കുന്നത്. നിത്യേന ആയിരം രൂപയിലധികം കുടുംബത്തിന്‍െറ മരുന്നിന് മാത്രമായി ചെലവ് വരും. അമ്പയത്തോട് സെന്‍റ് ജോര്‍ജ് പള്ളി വികാരി സണ്ണി കൊല്ലാര്‍ത്തോട്ടം, സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഷിബി ജോണ്‍ രക്ഷാധികാരികളും കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സാജു വാത്യാട്ട് ചെയര്‍മാനായും 51 അംഗ ചികിത്സാ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. കേളകം ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ടും അരംഭിച്ചു. അക്കൗണ്ട് നമ്പര്‍: 11630100208660, ഐ.എഫ്.എസ്.സി കോഡ്: FDRL 0001163.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.