നടുവില്‍: എരിതീയില്‍നിന്ന് വറുക്കച്ചട്ടിയിലേക്ക് എന്നതുപോലെയാണ് ചെങ്ങറ സമരഭൂമിയില്‍നിന്ന് ഒടുവള്ളിയില്‍ എത്തിയവരുടെ സ്ഥിതി. ഇവരുടെ പ്രശ്നങ്ങള്‍ നേരില്‍ കാണുന്നതിനായി ജില്ലാ കലക്ടര്‍ കഴിഞ്ഞദിവസം കോളനിയിലത്തെി. കോളനിവാസികളുടെ പരാതിപ്രളയമായിരുന്നു കലക്ടറുടെ മുമ്പില്‍. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനൊപ്പം സന്ധ്യ കഴിഞ്ഞാല്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടംമൂലം ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ജില്ലാപഞ്ചായത്ത് പുതുതായി നിര്‍മിക്കുന്ന റോഡ് മുഴുവന്‍ പേര്‍ക്കും ഉപകാരപ്പെടാത്ത സ്ഥിതിയും ഇവര്‍ കലക്ടറുടെ ശ്രദ്ധയില്‍ പെടുത്തി. ചെങ്ങറ സമര പുനരധിവാസ പാക്കേജിന്‍െറ ഉത്തരവ് തന്‍െറ കൈയിലുണ്ടെന്നും ഇതനുസരിച്ചുള്ള പദ്ധതികള്‍ നടപ്പിലാക്കി മാതൃകാ കോളനിയാക്കി ഒടുവള്ളിയെ മാറ്റുമെന്നും കലക്ടര്‍ പി. ബാലകിരണ്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. കുടിവെള്ളം, വൈദ്യുതി അടക്കമുള്ള അടിസ്ഥാന പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കും. കുഴല്‍കിണറും ടാങ്കും നിര്‍മിക്കാനുള്ള സ്ഥലം വിട്ടുനല്‍കാന്‍ തയാറാണെന്ന് കോളനിവാസികള്‍ കലക്ടറെ അറിയിച്ചു. ഇവരില്‍നിന്ന് സമ്മതപത്രം എഴുതിവാങ്ങിക്കാനും തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുമ്പ് ഉത്തരവിറക്കാനും ചപ്പാരപ്പടവ് പഞ്ചായത്തിന് കലക്ടര്‍ നിര്‍ദേശം നല്‍കി. മുമ്പ് കാസര്‍കോട് ജില്ലയില്‍ പുനരധിവാസ പാക്കേജ് നടപ്പിലാക്കിയത് താനാണെന്നും കലക്ടര്‍ പറഞ്ഞു. സി.എച്ച്.സിക്കടുത്തുള്ള പാറകളുള്ള ഭൂമിയാണ് ഇവര്‍ക്ക് ലഭിച്ചത്. പത്തനംതിട്ട അടക്കമുള്ള തെക്കന്‍ ജില്ലയിലുള്ള 21 പേര്‍ക്കാണ് ഇവിടെ 50 സെന്‍റ് വീതം ഭൂമി അനുവദിച്ചത്. ഭൂമി ലഭിച്ച് ഏഴു വര്‍ഷം പിന്നിടുമ്പോഴും പലരുടെയും വീട് നിര്‍മാണം പാതിവഴിയിലാണ്. കുടിവെള്ളമില്ല, വൈദ്യുതിയില്ല, കക്കൂസടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും പലര്‍ക്കുമില്ല. താമസം ഓലഷെഡിലും മറ്റുമാണ്. സൗകര്യങ്ങള്‍ ഒന്നും ഇല്ലാത്തതുകൊണ്ട് തന്നെ ഭൂമി ലഭിച്ച പലരും സ്ഥലത്തേക്ക് ഇതുവരെ എത്തിയിട്ടുമില്ല. പ്രശ്നത്തിന്‍െറ ഗുരുതരാവസ്ഥയും സമരഭൂമിയില്‍നിന്ന് ഇറക്കിവിടുമ്പോള്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജടക്കം നടപ്പിലാക്കാത്തതും ചൂണ്ടിക്കാട്ടി വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാകമ്മിറ്റി കോളനിവാസികളോടൊപ്പം കലക്ടറെ നേരില്‍ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. തുടര്‍ന്നാണ് കലക്ടര്‍ പ്രദേശം സന്ദര്‍ശിച്ചത്. തളിപ്പറമ്പ് തഹസില്‍ദാര്‍ വി.വി. ഗോപാലകൃഷ്ണന്‍, സര്‍വേയര്‍ ഷാജന്‍ അബ്രഹാം, ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ പി.എ. ശശി, ബ്ളോക് പട്ടികജാതി വികസന ഓഫിസര്‍ ഇ.ടി. സാവിത്രി, പ്ളാനിങ് ഓഫിസര്‍ പ്രകാശന്‍, വില്ളേജ് ഓഫിസര്‍ പി. ഗംഗാധരന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ഇംതിയാസ്, ഇരിക്കൂര്‍ നിയോജക മണ്ഡലം അസി. സെക്രട്ടറി വി.പി. ഖലീല്‍, എഫ്.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.പി. മുനീര്‍ തുടങ്ങിയവരും കലക്ടറോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.