കണ്ണൂര്‍: വൃക്കകള്‍ തകരാറിലായ ദരിദ്ര കുടുംബാംഗമായ കണ്ണൂര്‍ ഉരുവച്ചാല്‍ സ്വദേശി റിജിലിന്‍െറ ജീവന്‍ രക്ഷിക്കാന്‍ നാട്ടുകാര്‍ കൈകോര്‍ക്കുന്നു. കണ്ണൂര്‍ നഗരസഭാധ്യക്ഷ റോഷ്നി ഖാലിദ് ചെയര്‍പേഴ്സനായും പ്രതിപക്ഷ നേതാവ് യു. പുഷ്പരാജ് ജനറല്‍ കണ്‍വീനറായും വൈസ്ചെയര്‍മാന്‍ അഡ്വ. ടി.ഒ. മോഹനന്‍ ട്രഷററായും ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ചു. കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലെയും എടക്കാട്, എളയാവൂര്‍ പഞ്ചായത്തുകളിലെയും വിവിധ വാര്‍ഡുകളില്‍ നഗരസഭ കൗണ്‍സിലര്‍മാരുടെയും പഞ്ചായത്ത് അംഗങ്ങളുടെയും നേതൃത്വത്തില്‍ സെപ്റ്റംബര്‍ 13ന് മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് ഫണ്ട് ശേഖരിക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സന്‍ റോഷ്നി ഖാലിദ് അധ്യക്ഷതവഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. ടി.ഒ. മോഹനന്‍, പ്രതിപക്ഷ നേതാവ് യു. പുഷ്പരാജ്, കൗണ്‍സിലര്‍മാരായ കെ. ലക്ഷ്മണന്‍, ടി.പി. വല്ലി, വിവിധ കക്ഷി നേതാക്കളായ ടി. രാമകൃഷ്ണന്‍, സി. വിനോദന്‍ (സി.പി.എം), ടി.എ. തങ്ങള്‍ (ഐ.യു.എം.എല്‍), ഗിരീഷ് കുമാര്‍ (കോണ്‍ഗ്രസ്), അഡ്വ. കെ. പ്രമോദ് (ബി.ജെ.പി), ഫാറൂഖ് (വെല്‍ഫെയര്‍ പാര്‍ട്ട് ഓഫ് ഇന്ത്യ), എ. അബ്ദുല്‍ ലത്തീഫ് (കോണ്‍ഗ്രസ്-എസ്), കെ. മഹീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ മീറ വത്സന്‍ സ്വാഗതവും പി. ഭാസ്കരന്‍ നന്ദിയും പറഞ്ഞു. ചികിത്സാ സഹായ കമ്മിറ്റിയുടെ പേരില്‍ എസ്.ബി.ടി മേലെ ചൊവ്വ ബ്രാഞ്ചില്‍ അക്കൗണ്ട് ആരംഭിച്ചു. (A/c No. 67334860539, IFSC - SBTR0000980).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.