മട്ടന്നൂര്‍: മൂര്‍ഖന്‍പറമ്പില്‍ അന്താരാഷ്ട്ര വിമാനത്താവളം യഥാര്‍ഥ്യമാകുന്നതോടെ നഗരത്തിന്‍െറ മുഖച്ഛായ മാറ്റാന്‍ മട്ടന്നൂര്‍ ഒരുങ്ങുന്നു. അഞ്ച് വ്യാപാര സമുച്ചയങ്ങളാണ് നഗരത്തില്‍ ഉയരുന്നത്. പഴയ സഹീനാ ടാക്കീസ് നിലനിന്ന സ്ഥലത്തുള്ള ഷോപ്പിങ് മാള്‍ മാസങ്ങള്‍ക്കുള്ളില്‍ ഉദ്ഘാടനം ചെയ്യും. മൂന്ന് സിനിമാ ശാലകള്‍ ഉള്‍പ്പെടുന്നതാണ് ഈ മാള്‍. ഇതോടൊപ്പം നഗരസഭയുടെ പുതിയ ഷോപ്പിങ് കോംപ്ളക്സ് നിര്‍മാണവും അതിവേഗം പുരോഗമിക്കുകയാണ്. ലിവാഉല്‍ ഹുദ മസ്ജിദ് കമ്മിറ്റിക്ക് കീഴില്‍ ടൗണില്‍ നിര്‍മിച്ച ഹിലാല്‍ ഷോപ്പിങ് കോംപ്ളക്സ് ഡിസംബര്‍ അവസാന വാരത്തോടെ തുറന്നുകൊടുക്കാനുള്ള ഒരുക്കത്തിലാണ്. ബസ്സ്റ്റാന്‍ഡിന് സമീപത്തായി സ്വകാര്യ വ്യക്തികളുടെ രണ്ട് കോംപ്ളക്സുകളുടെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്. 29 സെന്‍റ് സ്ഥലത്ത് മട്ടന്നൂര്‍ നഗരസഭ പണിയുന്ന പുതിയ ഷോപ്പിങ് കോംപ്ളക്സിന്‍െറ മൂന്നാംഘട്ട പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. കെട്ടിടത്തിനുള്ളില്‍ തന്നെ വാഹന പാര്‍ക്കിങ്ങിനുള്ള വിശാല സൗകര്യവും ഒരുക്കുന്നുണ്ട്. നാലു നിലകളിലായി 65 മുറികളുള്ള ഈ കോംപ്ളക്സിന് 6.5 കോടി രൂപയാണ് നിര്‍മാണ ചെലവ്. അപകടാവസ്ഥയിലായ പഴയ കോംപ്ളക്സിന്‍െറ പിറകിലായാണ് മാര്‍ക്കറ്റ് സൈറ്റില്‍ പുതിയ കെട്ടിടം ഉയരുന്നത്. ജനുവരി ആദ്യവാരം ഉദ്ഘാടനം ചെയ്യാനാണ് നഗരസഭയുടെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.