ഇരിക്കൂര്‍: അവധി ദിവസങ്ങളിലും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന തെരഞ്ഞെടുപ്പ് കമീഷന്‍െറ കീഴിലുള്ള ബി.എല്‍.ഒമാര്‍ക്ക് (ബൂത്ത് ലെവല്‍ ഓഫിസര്‍) ഒന്നര വര്‍ഷമായി വേതനം ലഭിച്ചിട്ടില്ളെന്ന് പരാതി. 2015 മാര്‍ച്ച് മാസത്തിലാണ് ബി.എല്‍.ഒമാര്‍ക്ക് മുന്‍ വര്‍ഷത്തെ പ്രവര്‍ത്തനത്തിന്‍െറ പ്രതിഫലം ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍, ഇതുവരെ വേതനം നല്‍കിയിട്ടില്ലത്രെ. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഇലക്ഷന്‍ സ്ളിപ് വീടുവീടാന്തരം കയറി ഓരോ ബി.എല്‍.ഒമാരും നല്‍കിയിരുന്നു. ലഭിക്കാത്തവര്‍ക്ക് ഇലക്ഷന്‍ ദിവസം ബൂത്തിനടുത്ത് പ്രത്യേകം കൗണ്ടറില്‍വെച്ചും ബി.എല്‍.ഒമാര്‍ സ്ളിപ് വിതരണം ചെയ്തിരുന്നു. തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ വോട്ട് ചേര്‍ക്കാനും തിരുത്താനും മാറാനും അപേക്ഷ നല്‍കിയവരുടെ വെരിഫിക്കേഷന്‍ വീടുവീടാന്തരം കയറി പൂര്‍ത്തിയാക്കി നല്‍കുകയും ചെയ്തു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുകയും പുതിയ പ്ളാസ്റ്റിക് കാര്‍ഡാക്കുന്ന പ്രവൃത്തിയും വോട്ടര്‍ പട്ടികയിലെ തിരുത്തലുകള്‍ നടത്തുകയും ചെയ്യുന്ന പണിയും പൂര്‍ത്തിയാക്കി അധികൃതരെ ഏല്‍പിച്ചു. നാലും അഞ്ചും വാര്‍ഡുകളില്‍ പരന്നുകിടക്കുന്ന ഓരോ ബൂത്തിലും 1500നും 1800നും ഇടയിലുള്ള വോട്ടര്‍മാരാണുള്ളത്. ഇവരെയെല്ലാം കണ്ടത്തെി രേഖകളെല്ലാം ശേഖരിക്കുക ഏറെ വിഷമകരമായ ജോലിയായിരുന്നു. അതും കടുത്ത വേനല്‍കാലത്ത് വീടുകളിലത്തെി തന്നെ ഇവയെല്ലാം പൂര്‍ത്തിയാക്കണമെന്ന കണിശമായ അധികൃതരുടെ നിര്‍ദേശവും കൂടിയായപ്പോള്‍ ഓരോ ബി.എല്‍.ഒമാരും ഏറെ ബുദ്ധിമുട്ടിയാണ് ജോലികള്‍ പൂര്‍ത്തിയാക്കിയത്. അതും പൂര്‍ത്തിയാക്കിയശേഷം നിലവില്‍ വോട്ടും തിരിച്ചറിയല്‍ കാര്‍ഡുമില്ലാത്തവര്‍ക്ക് പുതുതായി ഓണ്‍ലൈന്‍ വഴി അപേക്ഷ അയക്കല്‍ തുടങ്ങിയതോടെ ഓരോ ബി.എല്‍.ഒമാര്‍ക്കും 100ഉം 200ഉം അപേക്ഷകളില്‍ വെരിഫിക്കേഷന്‍ ഇപ്പോഴും തുടരുകയാണ്. ബി.എല്‍.ഒമാരായി സേവനം ചെയ്യുന്നവരില്‍ ഭൂരിഭാഗവും അധ്യാപകരാണ്. ഇവര്‍ക്ക് വേനലവധിയും ഓണം, ക്രിസ്മസ് അവധിയും ശനി, ഞായര്‍ അവധിയും നഷ്ടപ്പെടുകയാണ്. മറ്റു വകുപ്പുകളില്‍ ജോലി ചെയ്യുന്നവര്‍ അധിക സമയം കണ്ടത്തെിയാണ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. അതേസമയം, ബി.എല്‍.ഒമാര്‍ക്ക് യാത്രാചെലവു നല്‍കാനും തെരഞ്ഞെടുപ്പ് കമീഷന്‍ തയാറായിട്ടില്ല. യാത്രക്ക് ഭീമമായ ചെലവാണ് ഇവര്‍ക്കുള്ളത്. ആധാര്‍ ലിങ്ക് ചെയ്ത പുതിയ പ്ളാസ്റ്റിക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ചെന്നൈയില്‍ അടിച്ചുതീരാറായിരിക്കുകയാണ്. അവയെല്ലാം ഓരോരുത്തര്‍ക്കും എത്തിച്ചുകൊടുക്കേണ്ടതും അതിന്‍െറ ചെലവായ 10 രൂപ ഓരോ വോട്ടറില്‍നിന്നും ശേഖരിക്കേണ്ടതും പഴയ തിരിച്ചറിയല്‍ കാര്‍ഡ് തിരിച്ചുവാങ്ങേണ്ടതും ബി.എല്‍.ഒമാരുടെ ചുമതലയാണ്. അതിനും വീടുവീടാന്തരം കയറിയിറങ്ങണം. എന്നാല്‍, 2014 ഏപ്രില്‍ മുതല്‍ സേവനം ചെയ്തതിനുള്ള പ്രതിഫലം ഇതുവരെ നല്‍കാത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ് ബി.എല്‍.ഒമാര്‍. ഭാരിച്ച ജോലിയും രാഷ്ട്രീയക്കാരുടെ സമ്മര്‍ദവും ചെയ്ത ജോലിക്ക് വേതനം ലഭിക്കാത്തത് കാരണവും പലരും ബി.എല്‍.ഒ പദവി ഒഴിവാക്കിത്തരാന്‍ മേലധികാരികള്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.