ഇരിട്ടി: ആറളം ഫാം ഉള്‍പ്പെടെ 3500ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ള സൗകര്യം ലഭ്യമാക്കുന്ന ആറളം ജലനിധി ശുദ്ധജല വിതരണ പദ്ധതി പൂര്‍ത്തിയാവുന്നു. വ്യാഴാഴ്ച 2.30ന് എടൂരില്‍ നടക്കുന്ന ചടങ്ങില്‍ ജലവിഭവ മന്ത്രി പി.ജെ. ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിലെ 32 ഗുണഭോക്തൃ സമിതിക്ക് കീഴില്‍ 26 ശുദ്ധജല വിതരണ പദ്ധതികളാണ് നടപ്പാക്കിയത്. 18 എണ്ണം ജനറല്‍ മേഖലയിലും എട്ട് പദ്ധതികള്‍ ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലുമായിട്ടാണ് നടപ്പാക്കുന്നത്. 15.56 കോടിരൂപ ചെലവില്‍ പൂര്‍ത്തിയായ പദ്ധതിയില്‍ ശുദ്ധജല വിതരണം, ഭൂഗര്‍ഭ ജലപരിപോഷണം, ശുചിത്വ പദ്ധതി, സ്ത്രീ ശാക്തീകരണം എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൊതുജന വിഭാഗത്തില്‍ 2070 കുടുംബങ്ങള്‍ക്കും ഫാം പുനരധിവാസ മേഖലയില്‍ 1447 എസ്.ടി കുടുംബങ്ങള്‍ക്കും കുടിവെള്ള പദ്ധതിയുടെ പ്രയോജനം ലഭിക്കും. രണ്ടുവര്‍ഷം മുമ്പ് പ്രവൃത്തി തുടങ്ങിയ ജലനിധി പദ്ധതിയില്‍ ആറളം ഫാം മേഖലയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഗ്രാമപഞ്ചായത്തിന്‍െറയും വിവിധ രാഷ്ട്രീയ-സന്നദ്ധ സംഘടനകളുടെയും ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഫാമിനെ കൂടി പദ്ധതിയിലുള്‍പ്പെടുത്തിയത്. പദ്ധതിയുടെ 75 ശതമാനം തുക സര്‍ക്കാറും 15 ശതമാനം പഞ്ചായത്ത് വിഹിതവും പത്തുശതമാനം ഗുണഭോക്തൃ വിഹിതവുമാണ്. ഉദ്ഘാടന ചടങ്ങില്‍ ജലനിധി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ടിങ്കു ബിസ്വാള്‍, ജലവിഭവ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി വി.ജെ. കുര്യന്‍, ജില്ലാ കലക്ടര്‍ പി. ബാലകിരന്‍ എന്നിവര്‍ മുഖ്യാതിഥികളാവും. സണ്ണി ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിക്കുമെന്ന് ആറളം പഞ്ചായത്ത് പ്രസിഡന്‍റ് വി.ടി. തോമസ്, പി.വി. കുഞ്ഞിക്കണ്ണന്‍, ജെയ്സണ്‍ ജീരകശ്ശേരി, ലീലാമ്മ തോമസ് എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.