മട്ടന്നൂര്‍: മൂര്‍ഖന്‍പറമ്പില്‍ നിര്‍മാണ പ്രവര്‍ത്തനം അതിവേഗം മുന്നേറുമ്പോള്‍ ഹബ്ബ് എയര്‍പോര്‍ട്ടിനുവേണ്ടി സ്ഥലം ഏറ്റെടുക്കണമെന്ന ആവശ്യത്തിനെതിരെ പ്രതിഷേധം. വിമാനത്താവളം ഹബ്ബ് എയര്‍പോര്‍ട്ടാക്കി മാറ്റണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെയും കേന്ദ്ര വ്യോമയാന മന്ത്രിയെയും നേരില്‍ കാണാന്‍ ഹബ്ബ് എയര്‍പോര്‍ട്ട് ഓര്‍ഗനൈസിങ് കമ്മിറ്റി കഴിഞ്ഞ ദിവസം തീരുമാനിച്ചിരിക്കുകയാണ്. റണ്‍വേ 4000 മീറ്ററായി ഉയര്‍ത്തി അമേരിക്കയില്‍ നിന്നും മറ്റും കൂറ്റന്‍ വിമാനങ്ങള്‍ നേരിട്ട് എത്താന്‍ കഴിയുന്ന വിധം വിമാനത്താവളത്തെ ഹബ്ബ് എയര്‍പോര്‍ട്ടാക്കി മാറ്റണമെന്നാണ് കമ്മിറ്റിയുടെ ആവശ്യം. ഇതിനായി കൂടുതല്‍ ഭൂമി ഇനിയും ഏറ്റെടുക്കേണ്ടിവരും. വിവിധ സമരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നതിനിടെയാണ് കുടിയൊഴിപ്പിക്കലിനെതിരെ കര്‍മസമിതികള്‍ വീണ്ടും രംഗത്തിറങ്ങിയേക്കുമോ എന്ന ആശങ്ക പരന്നിട്ടുള്ളത്. ഹബ്ബ് എയര്‍പോര്‍ട്ടിനായി റണ്‍വേയുടെ തെക്കും വടക്കും ഭാഗങ്ങളായ മട്ടന്നൂര്‍, കാനാട് മേഖലയില്‍ നിന്നാണ് ഭൂമി ഏറ്റെടുക്കേണ്ടത്. ഇതിനായി ചുരുങ്ങിയത് 185 ഏക്കറോളം സ്ഥലം ഇനിയും ആവശ്യമാണ്. ഇത്രയും സ്ഥലത്ത് ആയിരത്തോളം വീടുകളുള്ളതിനാല്‍ കുടിയൊഴിപ്പിക്കലിനെതിരെ നാട്ടുകാര്‍ സമരരംഗത്ത് ഇറങ്ങിയേക്കുമെന്നാണ് ആശങ്ക. ഹബ്ബ് എയര്‍പോര്‍ട്ടിന് എതിരല്ളെന്നും എന്നാല്‍, ലൈറ്റ് അപ്രോച്ചിന് വേണ്ടിയല്ലാതെ ഒരു കാരണവശാലും കല്ളേരിക്കര, പാറാപ്പൊയില്‍, വായാന്തോട് ഭാഗങ്ങളില്‍ കൂടുതല്‍ വീടുകള്‍ ഏറ്റെടുക്കാന്‍ സമ്മതിക്കില്ളെന്നും കല്ളേരിക്കര കുടിയിറക്ക് വിരുദ്ധ കര്‍മസമിതി ചെയര്‍മാന്‍ എം.സി. കുഞ്ഞമ്മദ് മാസ്റ്റര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. റണ്‍വേ 3,050 മീറ്ററില്‍ നിന്ന് 3,400 മീറ്ററായി വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി കാനാട് പ്രദേശത്ത് കുടിയൊഴിപ്പിക്കുന്നതിനെതിരെ പ്രദേശവാസികള്‍ നിലവില്‍ പ്രക്ഷോഭത്തിലാണ്. റണ്‍വേ നീളം വര്‍ധിപ്പിക്കുമ്പോള്‍ കാനാട് മേഖലയില്‍ മൂന്ന് ആരാധനാലയങ്ങളും ഒട്ടേറെ നെല്‍വയലുകളും 60ഓളം വീടുകളും ഏറ്റെടുക്കേണ്ടി വരും. പ്രദേശത്തുകൂടി അഞ്ചരക്കണ്ടി പുഴയില്‍ ലയിക്കുന്ന രണ്ട് വലിയ തോടുകളും ഒഴുകുന്നുണ്ട്. ഇതേ ആവശ്യത്തിന് കല്ളേരിക്കരയില്‍ വീടുകള്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചപ്പോള്‍ കുടിയിറക്ക് വിരുദ്ധ കര്‍മസമിതി സമരരംഗത്ത് ഇറങ്ങിയിരുന്നു. ഇതോടെ ലൈറ്റ് അപ്രോച്ചിനായി 10.6 ഏക്കര്‍ മാത്രം ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ, പദ്ധതി പ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി കൂടുതല്‍ ആധുനിക ഉപകരണങ്ങളത്തെി. ടാറും അനുബന്ധ ഉല്‍പന്നങ്ങളും മിശ്രണം ചെയ്യുന്ന എച്ച്.ഒ.ടി പ്ളാന്‍റ് പദ്ധതി പ്രദേശത്ത് പ്രവര്‍ത്തനം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.