വളപട്ടണം: പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാനത്തെിയ സി.പി.എം പ്രവര്‍ത്തകനെ മറ്റൊരു കേസില്‍ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ട് മോചിപ്പിച്ചു. ബുധനാഴ്ച രാത്രി വളപട്ടണം പൊലീസ് സ്റ്റേഷനിലാണ് സംഭവം. നിരവധി പ്രവര്‍ത്തകരത്തെി സ്റ്റേഷന്‍ പരിസരത്ത് തടിച്ചുകൂടിയത് ആശങ്കയുണ്ടാക്കി. ചാലാട് സ്വദേശിയായ പെയിന്‍റിങ് തൊഴിലാളി മീത്തലെ കപ്പണയില്‍ എം.കെ. ഷമീറിനെ (30)യാണ് വളപട്ടണം സി.ഐ കസ്റ്റഡിയിലെടുത്തത്. അക്രമക്കേസില്‍ ഉള്‍പ്പെട്ട ഷമീര്‍ ജാമ്യ വ്യവസ്ഥപ്രകാരം വൈകീട്ട് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ ഒപ്പിടാനത്തെിയപ്പോള്‍ ഇയാളെ കസ്റ്റഡിയിലെടുത്ത് വളപട്ടണം സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. തിരുവോണ നാളില്‍ അഴീക്കോട് ബി.ജെ.പി പ്രവര്‍ത്തകരുടെ വീടാക്രമിച്ച കേസില്‍ പ്രതിയായതിനാലാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുള്ള കേസാണിത്. വിവരമറിഞ്ഞ് രാത്രി ഒമ്പതോടെ നേതാക്കളും പ്രവര്‍ത്തകരും എത്തിയതിനെ തുടര്‍ന്ന് പൊലീസ് അനുരഞ്ജനത്തിന് തയാറായി. സി.ഐ കെ.വി. ബാബു, എസ്.ഐ ശ്രീജിത്ത് കൊടേരി എന്നിവരുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ നവംബര്‍ നാലിന് ഷമീറിനെ ഹാജരാക്കാമെന്ന് നേതാക്കള്‍ ഉറപ്പുനല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് വിട്ടയച്ചത്. ജില്ലാ സെക്രട്ടേറിയറ്റംഗം എം. പ്രകാശന്‍, ഏരിയാ സെക്രട്ടറി കെ.പി. സുധാകരന്‍, ലോക്കല്‍ സെക്രട്ടറി എ.എം. സലീം, പോത്തോടി സജീവന്‍, പി. പ്രകാശന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഷമീറിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് നേതാക്കള്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.