ചെറുപുഴ: പെരിങ്ങോം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വെള്ളോറയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ വീടിനു മുന്നില്‍ റീത്തും ഭീഷണിക്കത്തും. എരമം കുറ്റൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥി പടിഞ്ഞാറെ വീട്ടില്‍ പവിത്രന്‍െറ വീടിന് മുന്നിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ റീത്ത് വെച്ചത്. വൈക്കോല്‍ കൊണ്ടുണ്ടാക്കിയ റീത്തില്‍ ഭീഷണിക്കത്ത് കെട്ടിവെച്ച നിലയിലായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് തലേദിവസം രാത്രി വളരെ വൈകിയാണ് വീട്ടിലത്തെിയത്. രാവിലെ പുറത്തിറങ്ങിയപ്പോഴാണ് സിറ്റൗട്ടില്‍ റീത്തും ഭീഷണിക്കത്തും കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരിങ്ങോം പൊലീസ് സ്ഥലത്തത്തെി അന്വേഷണം നടത്തി. റീത്തും കത്തും കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.