തലശ്ശേരി: മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ ഫഹദ് വിടവാങ്ങിയത് 50 ദിവസത്തെ തുടര്‍ച്ചയായ ആശുപത്രി വാസത്തിനുശേഷം. ന്യൂമാഹി എം.എം.എച്ച്.എസ്.എസ് എട്ടാം ക്ളാസ് വിദ്യാര്‍ഥിയായിരുന്ന പെരിങ്ങാടി പുതിയറോഡിലെ തൈകൊട്ടാരത്ത് വീട്ടില്‍ അഷ്കര്‍-സുലൈഖ ദമ്പതിമാരുടെ മകന്‍ ഫഹദിന് (14) സഹായഹസ്തവുമായി സഹപാഠികളുള്‍പ്പെടെ നൂറുകണക്കിന് പേരാണ് രംഗത്തത്തെിയത്. ഈ വര്‍ഷമാദ്യം കൈയിലും കഴുത്തിലും കറുത്ത കലകള്‍ പ്രത്യക്ഷപ്പെട്ടായിരുന്നു തുടക്കം. വിദഗ്ധ പരിശോധനയില്‍ പ്ളേറ്റ്ലെറ്റുകള്‍ കുറഞ്ഞുവരുന്നതായി വ്യക്തമായി. തുടര്‍ന്ന് പ്ളേറ്റ്ലെറ്റുകള്‍ മാറ്റിവരുകയായിരുന്നു. മജ്ജയുടെ പ്രവര്‍ത്തനം 10 ശതമാനത്തിലേക്ക് ചുരുങ്ങിയതോടെ എത്രയും വേഗം മജ്ജ മാറ്റിവെക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചതോടെയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപവത്കരിച്ച് സഹായമഭ്യര്‍ഥിച്ചത്. സ്കൂള്‍ കുട്ടികള്‍ മാത്രം 10 ലക്ഷം രൂപയാണ് ചികിത്സാ ഫണ്ടിലേക്ക് സമാഹരിച്ചത്. സുമനസ്സുകളുടെ സഹായത്താല്‍ സെപ്റ്റംബര്‍ ആദ്യവാരം ശസ്ത്രക്രിയക്ക് വിധേയനായെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ ഫഹദ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ബുധനാഴ്ച രാവിലെ ഒമ്പതിന് പെരിങ്ങാടി ഉപ്പലത്ത് പള്ളിയില്‍ മയ്യിത്ത് നമസ്കാരത്തിനുശേഷം 9.30 മുതല്‍ 11 വരെ എം.എം.എച്ച്.എസ്.എസില്‍ പൊതുദര്‍ശനത്തിന് വെക്കും. സ്കൂളില്‍ മയ്യിത്ത് നമസ്കാരത്തിനും സൗകര്യമൊരുക്കും. തുടര്‍ന്ന് കല്ലാപ്പള്ളി ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.