തദ്ദേശ തെരഞ്ഞെടുപ്പ്: മദ്യക്കടത്ത് തടയാന്‍ ശക്തമായ നടപടി

കണ്ണൂര്‍: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനധികൃത മദ്യത്തിന്‍െറ ഉല്‍പാദനം, സംഭരണം, വിതരണം എന്നിവ തടയുന്നതിന് എക്സൈസ് വകുപ്പ് പ്രവര്‍ത്തനം ഊര്‍ജിതമാക്കി. ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍, താലൂക്ക്തല സ്ട്രൈക്കിങ് ഫോഴ്സുകള്‍, അതിര്‍ത്തി പട്രോളിങ് എന്നിവ പ്രവര്‍ത്തനം ആരംഭിച്ചു. സ്പിരിറ്റ്, മയക്കുമരുന്ന്, സെക്കന്‍സ് മദ്യം, മദ്യക്കടത്ത് എന്നിവ കണ്ടത്തൊന്‍ സഹായകരമായ വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമാക്കിവെക്കും. വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ വക പാരിതോഷികങ്ങള്‍ നല്‍കും. വാഹന പരിശോധന, കണ്ണവം തുടങ്ങിയ വനമേഖലകളില്‍ പരിശോധന, മദ്യഷാപ്പുകള്‍ പരിശോധന, കര്‍ണാടക സംസ്ഥാന അതിര്‍ത്തികളിലും മാഹി അതിര്‍ത്തിയിലും പട്രോളിങ്ങും സാധനങ്ങള്‍ കയറ്റിവരുന്നതുള്‍പ്പെടെയുള്ള കണ്ടെയ്നര്‍ ലോറികള്‍ പരിശോധന, മദ്യസാമ്പിള്‍ പരിശോധന എന്നിവ നടത്തുന്നുണ്ട്. വനമേഖലകളില്‍ ആദിവാസികളെയും മറ്റ് സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരെയും ഉപയോഗിച്ച് വാറ്റ് നടത്തുന്നതും മദ്യം വില്‍ക്കുന്നതും തടയാനും നടപടി സ്വീകരിക്കും. അതിനായി വനമേഖല, അംഗീകൃത കോളനികള്‍, സെറ്റില്‍മെന്‍റ് കോളനികള്‍, അംഗീകാരമില്ലാതെയുള്ള ചെറുകിട കോളനികള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധനകളും റെയ്ഡും നടത്തും. ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ട്രെയിനിലും സ്റ്റേഷനിലും പരിശോധന നടത്താന്‍ ആര്‍.പി.എഫിന്‍െറ സഹായം തേടിയിട്ടുണ്ട്. ഡിവിഷനല്‍ കണ്‍ട്രോള്‍ റൂം (അസി.എക്സൈസ് കമീഷണര്‍ ഓഫിസ്)- 04972 749500, അസി.എക്സൈസ് കമീഷണര്‍ 0497 2749500, 9496002873, താലൂക്ക് കണ്‍ട്രോള്‍ റൂം, കണ്ണൂര്‍ - 0497 2749973, തളിപ്പറമ്പ് - 0460 2201020, കൂത്തുപറമ്പ് - 04902362103, അസി. എക്സ്സൈസ് കമീഷണര്‍, കണ്ണൂര്‍: 04972 749500, മൊബൈല്‍: 9496002873, സ്പെഷല്‍ സ്ക്വാഡ്, കണ്ണൂര്‍: 0497 2749500, എക്സൈസ് സര്‍ക്കിള്‍ ഓഫിസ്, കണ്ണൂര്‍ - 04972 749973, മൊബൈല്‍- 9400069698, എക്സൈസ് സര്‍ക്കിള്‍ ഓഫിസ്, തളിപ്പറമ്പ്-0460 2201020, 9400069693, എക്സൈസ് സര്‍ക്കിള്‍ ഓഫിസ്, കൂത്തുപറമ്പ്- 0490 2362103, 9400069695, എക്സൈസ് റെയ്ഞ്ച് ഓഫിസ്, കണ്ണൂര്‍- 0497 2749971, 9400069697, എക്സൈസ് റെയ്ഞ്ച് ഓഫിസ്, പാപ്പിനിശ്ശേരി- 0497 2789650, 9400069701, എക്സൈസ് റെയ്ഞ്ച് ഓഫിസ്, തളിപ്പറമ്പ് - 04602203960, 9400069702, എക്സൈസ് റെയ്ഞ്ച് ഓഫിസ്,ആലക്കോട്- 0460 2256797, 9400069704, എക്സൈസ് റെയ്ഞ്ച് ഓഫിസ്, ശ്രീകണ്ഠപുരം- 0460 2232697, 9400069705, എക്സൈസ് റെയ്ഞ്ച് ഓഫിസ്, പയ്യന്നൂര്‍-04985202340, 9400069706, എക്സൈസ് റെയ്ഞ്ച് ഓഫിസ്, കൂത്തുപറമ്പ്- 0490 2365260, 9400069703, എക്സൈസ് റെയ്ഞ്ച് ഓഫിസ്, തലശ്ശേരി- 0490 2 342808, 9400069707, എക്സൈസ് റെയ്ഞ്ച് ഓഫിസ്, ഇരിട്ടി - 0490 2494666, 9400069712, എക്സൈസ് റെയ്ഞ്ച് ഓഫിസ്, പേരാവൂര്‍ - 0490 2446800, 9400069710, എക്സൈസ് റെയ്ഞ്ച് ഓഫിസ്, മട്ടന്നൂര്‍-0490 2473660, 9400069708, എക്സൈസ് ചെക്പോസ്റ്റ്, കൂട്ടുപുഴ- 0490 2421441, 9400069709, എക്സൈസ് ചെക്പോസ്റ്റ്, ന്യൂമാഹി-0490 2335000, 9400069713.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.