ന്യൂമാഹി: 59ാമത്തെ സംസ്ഥാന സ്കൂള്‍തല തൈക്വാന്‍ഡോ ചാമ്പ്യന്‍ഷിപ് ന്യൂമാഹി പെരിങ്ങാടി അല്‍ഫലാഹ് സ്കൂള്‍ കാമ്പസില്‍ ആരംഭിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ ഉദ്ഘാടനം ചെയ്തു. ജംഇയ്യതുല്‍ ഫലാഹ് ട്രസ്റ്റ് ആക്ടിങ് ചെയര്‍മാന്‍ പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി ആമുഖ പ്രഭാഷണം നടത്തി. കണ്ണൂര്‍ ഡി.ഡി.ഇ ഇ. വസന്തന്‍ അധ്യക്ഷത വഹിച്ചു. അല്‍ഫലാഹ് അസി. മാനേജര്‍ സാലിഹ് മുഹമ്മദ് സ്കൂളിന്‍െറ നവീകരിച്ച വെബ്സൈറ്റ് പരിചയപ്പെടുത്തി. ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഡോ. ചാക്കോ ജോസഫ്, മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡന്‍റ് സി.കെ. അബ്ദുല്‍ജലീല്‍, മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. അബ്ദുല്ല, കണ്ണൂര്‍ യൂനിവേഴ്സിറ്റി ഫിസിക്കല്‍ എജുക്കേഷന്‍ മേധാവി ഡോ. പി.പി. ജോസഫ്, തലശ്ശേരി ഡി.ഇ.ഒ ശോഭന, വിദ്യാ കൗണ്‍സില്‍ ഫോര്‍ മാനേജ്മെന്‍റ് പ്രസിഡന്‍റ് വി.കെ. ഖാലിദ്, ജംഇയ്യതുല്‍ ഫലാഹ് സെക്രട്ടറി പി.കെ.വി. സാലിഹ്, അല്‍ഫലാഹ് പി.ടി.എ പ്രസിഡന്‍റ് എം. അബ്ദുന്നാസര്‍, നസീര്‍ അഹമ്മദ്, നൂറുല്‍ അമീന്‍, അദാരി ബഷീര്‍, തൈക്വാന്‍ഡോ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ബി. അജി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കണ്ണൂര്‍ ഡിസ്ട്രിക്ട് സ്പോര്‍ട്സ് കോഓഡിനേറ്റര്‍ പി.പി. മുഹമ്മദലി നന്ദി പറഞ്ഞു. അല്‍ഫലാഹ് സ്കൂള്‍ വിദ്യാര്‍ഥിനികളായ ദാന ആന്‍ഡ് പാര്‍ട്ടിയുടെ ഗാനവിരുന്നും ഉണ്ടായിരുന്നു. പതിനാല് ജില്ലകളില്‍നിന്നായി 700ഓളം മത്സരാര്‍ഥികളാണ് നാല് ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. മത്സരങ്ങള്‍ വ്യാഴാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.