പാപ്പിനിശ്ശേരി: സി.പി.എം, ബി.ജെ.പി സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സ്ഥാപിച്ച ബോര്‍ഡുകളും കൊടിമരവും നശിപ്പിച്ചതായി പരാതി. കീച്ചേരി കള്ളുഷാപ്പ്, ബി.ടി.ആര്‍ വായനശാല, വേളാപുരം, കീച്ചേരി പെട്രോള്‍ പമ്പ് എന്നിവിടങ്ങളിലെ സി.പി.എമ്മിന്‍െറ ബോര്‍ഡുകളും ബി.ടി.ആര്‍ വായനശാലയില്‍ സി.പി.എമ്മിന്‍െറ കൊടിമരവും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. വേളാപുരം, കീച്ചേരി കള്ളുഷാപ്പ് എന്നിവിടങ്ങളില്‍ ബി.ജെ.പിയുടെ ബോര്‍ഡുകളും നശിപ്പിക്കപ്പെട്ടു. ഇരുപാര്‍ട്ടികളും വളപട്ടണം പൊലീസില്‍ പരാതി നല്‍കി. യു.ഡി.എഫ് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥിയായ മാണിക്കര ഗോവിന്ദന്‍െറ പാപ്പിനിശ്ശേരി റെയില്‍വേ ഗേറ്റിലും മറ്റ് പരിസരങ്ങളിലും സ്ഥാപിച്ച ബോര്‍ഡുകളും ചുവര്‍ പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചു. പാപ്പിനിശ്ശേരി യു.ഡി.എഫ് കമ്മിറ്റി വളപട്ടണം പൊലീസില്‍ പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.