തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി വ്യാജന്‍; പരിശോധന ശക്തമാക്കി എക്സൈസ്

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ ജില്ലയില്‍ അനധികൃത മദ്യം, സ്പിരിറ്റ്, ചാരായം, മയക്കുമരുന്ന്, പാന്‍മസാല എന്നിവയുടെ കടത്തും ഉപഭോഗവും തടയുന്നതിന് എക്സൈസ് വകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ വിവിധ സ്ക്വാഡുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. വനമേഖലയിലും കോളനികളിലും വ്യാജമദ്യ നിര്‍മാണ കേന്ദ്രങ്ങള്‍ പ്രത്യേകം നിരീക്ഷിക്കുകയും സ്ഥിരം മദ്യവില്‍പനക്കാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുകയും ചെയ്യും. വാഹനപരിശോധനയും രാത്രികാല പട്രോളിങ്ങും ശക്തമാക്കുകയും ചെക്പോസ്റ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയും ചെയ്യും. വ്യാജമദ്യ ലോബികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ നവംബര്‍ ഏഴ് വരെ ജില്ലയില്‍ സ്പെഷല്‍ ഡ്രൈവ് ആയി പ്രഖ്യാപിക്കും. കാസര്‍കോട് ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ ഓഫിസില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം ഈ കാലയളവില്‍ പ്രവര്‍ത്തിക്കും. ലഹരി ഉപയോഗം, വിപണനം എന്നിവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ വിളിച്ചറിയിക്കാം. രഹസ്യ വിവരം നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കും. ഫോണ്‍: 04994-256728. കാസര്‍കോട് ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍-9447178066, കാസര്‍കോട് അസി. എക്സൈസ് കമീഷണര്‍-9496002874, എക്സൈസ് സ്പെഷല്‍ സ്ക്വാഡ്, കാസര്‍കോട്- 04994-267060, കാസര്‍കോട് എക്സൈസ് സര്‍ക്കിള്‍ ഓഫിസ്-04994-255332, ഹോസ്ദുര്‍ഗ് എക്സൈസ് സര്‍ക്കിള്‍ ഓഫിസ് -04672-204125, കാസര്‍കോട് എക്സൈസ് റെയ്ഞ്ച് ഓഫിസ്-04994-257541, എക്സൈസ് റെയ്ഞ്ച് ഓഫിസ് കുമ്പള-04998-213837, എക്സൈസ് റെയ്ഞ്ച് ഓഫിസ് ബദിയടുക്ക-04994-261950, എക്സൈസ് റെയ്ഞ്ച് ഓഫിസ് ബന്തടുക്ക-04994-205364, എക്സൈസ് റെയ്ഞ്ച് ഓഫിസ് ഹോസ്ദുര്‍ഗ്-0467-2204533, എക്സൈസ് റെയ്ഞ്ച് ഓഫിസ് നീലേശ്വരം-04672-283174, എക്സൈസ് ചെക്പോസ്റ്റ് ബങ്കര മഞ്ചേശ്വരം-04998-273800.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.