മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ശ്രീകണ്ഠപുരം: വാട്സ് ആപ്പിലെ ചിത്രം നഗ്നചിത്രമാക്കി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഭര്‍തൃമതിയായ യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. പയ്യാവൂര്‍ ചന്ദനക്കാംപാറക്കടുത്ത 26കാരിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ചന്ദനക്കാംപാറയിലെ മാവുംതോടിലെ വടക്കേമറ്റത്തില്‍ വിജില്‍കുമാര്‍ (26), ചന്ദനഗിരിയിലെ പ്ളാക്കാട്ട് ശരത് ശിവദാസന്‍ (23), ചെറുവള്ളാത്ത് രാജീവ് അബ്രഹാം (27) എന്നിവരെയാണ് ശ്രീകണ്ഠപുരം സി.ഐ വി.വി. ലതീഷ് അറസ്റ്റ് ചെയ്തത്. ചന്ദനക്കാംപാറക്കടുത്ത ഒരു സ്കൂളിലെ താല്‍കാലിക ബാസ്കറ്റ്ബാള്‍ കോച്ചാണ് വിജില്‍കുമാര്‍. പയ്യാവൂരിലെ ക്രഷര്‍ ജീവനക്കാരനാണ് ശരത്. ഗള്‍ഫില്‍ നിന്നും അടുത്തിടെ നാട്ടിലത്തെിയയാളാണ് രാജീവ്. മൂന്ന് പ്രതികളും യുവതിയെ പീഡിപ്പിക്കുകയും രണ്ടുപേര്‍ പണം തട്ടിയെടുക്കുകയും ചെയ്തിരുന്നു.വിജിലിന്‍െറ വാട്സ് ആപ്പിലേക്ക് അയച്ച ചിത്രം മോര്‍ഫിങിലൂടെ നഗ്നചിത്രമാക്കി വാട്സ് ആപ്പിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണി പതിവായതോടെ നേരത്തെ അമിതമായി ഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാനും യുവതി ശ്രമം നടത്തിയിരുന്നു. ഏറെ വൈകിയാണ് സംഭവം വീട്ടുകാരെ അറിയിച്ചശേഷം ശ്രീകണ്ഠപുരം പൊലീസില്‍ പരാതി നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.