മട്ടന്നൂര്‍: ആദ്യ വിമാനം പറന്നിറങ്ങാന്‍ ഇനി 67 ദിവസം മാത്രം ശേഷിക്കേ എ.ജി.എല്‍ സബ് സ്റ്റേഷന്‍ നവംബറില്‍ കമീഷന്‍ ചെയ്യാന്‍ പാകത്തില്‍ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തി. വിമാനത്താവളത്തിന്‍െറ റണ്‍വേയില്‍ വൈദ്യുതി വിളക്കുകള്‍ നിയന്ത്രിക്കുന്ന മേഖലയാണ് എയര്‍ ഫീല്‍ഡ് ലൈറ്റിങ് എന്ന എ.ജി.എല്‍ സബ്സ്റ്റേഷന്‍. ഇതിനിടെ, റണ്‍വേ വികസനത്തിനു ഭൂമി ഏറ്റെടുക്കാന്‍ കാനാട് മേഖലയിലെ സമരരംഗത്തുള്ളവരുമായി സമവായത്തിനു ശ്രമം. റണ്‍വേ 3400 മീറ്ററായി വര്‍ധിപ്പിക്കാന്‍ കാനാട്ടെ ജനവാസ മേഖല ഏറ്റെടുക്കുന്നതിനെതിരെ നാട്ടുകാര്‍ സമരരംഗത്താണ്. ഇവരുമായി അധികൃതര്‍ ഉടന്‍ ചര്‍ച്ച നടത്തും. കല്ളേരിക്കര മേഖലയില്‍ സമര രംഗത്തുണ്ടായിരുന്ന കുടിയിറക്കു വിരുദ്ധ കര്‍മസമിതിയുമായി അധികൃതര്‍ സമവായത്തിലത്തെിയിരുന്നു. ഇതോടെ ലൈറ്റ് അപ്രോച്ചിനായി ഇവിടെ ഏറ്റെടുക്കുന്ന 10.67 ഏക്കര്‍ സ്ഥലത്തിന്‍െറ സര്‍വേ പ്രവര്‍ത്തനം പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ സ്ഥലം ഉടന്‍ ഏറ്റെടുക്കും. അധികമായി വരുന്ന 350 മീറ്റര്‍ റണ്‍വേക്കും ലൈറ്റ് അപ്രോച്ചിനും കൂടിയുള്ള 75 ഏക്കര്‍ സ്ഥലത്തില്‍ 30 ഏക്കര്‍ കല്ളേരിക്കര മേഖലയിലും 45 ഏക്കര്‍ കാനാട് മേഖലയിലും ഏറ്റെടുക്കാനായിരുന്നു ആദ്യതീരുമാനം. കല്ളേരിക്കര, പാറാപ്പൊയില്‍ ഭാഗങ്ങളില്‍ വീണ്ടും സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ കുടിയിറക്കു വിരുദ്ധ കര്‍മ സമിതി സമരരംഗത്ത് എത്തിയതോടെ ഇവിടെ ലൈറ്റ് അപ്രോച്ചിനായി 10.6 ഏക്കര്‍ സ്ഥലം മാത്രം ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.റണ്‍വേ വികസനത്തിന് ആവശ്യമായ അവശേഷിക്കുന്ന മുഴുവന്‍ സ്ഥലവും കാനാട് മേഖലയില്‍ നിന്ന് ഏറ്റെടുക്കുന്നതിനാലാണ് ഇവിടെ നാട്ടുകാര്‍ സമരരംഗത്തുള്ളത്. ഈ സാഹചര്യത്തിലാണ് ചര്‍ച്ചയിലൂടെ സമവായത്തിലത്തൊന്‍ ശ്രമമുള്ളത്. മട്ടന്നൂര്‍ ടൗണില്‍നിന്ന് വിളിപ്പാടകലെയായതിനാല്‍ കല്ളേരിക്കര മേഖലയില്‍ പുതുതായി ഏറ്റെടുക്കുന്ന ഭൂമി മണ്ണിട്ട് ഉയര്‍ത്താതെയായിരിക്കും ലൈറ്റ് അപ്രോച്ച് സ്ഥാപിക്കുക. ടൗണിനടുത്താണ് ഈ സ്ഥലമെന്നതിനാല്‍ വിദൂര ഭാവിയില്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇവിടെ മണ്ണിട്ട് ഉയര്‍ത്താത്തത്. തൊട്ടടുത്ത് ഏറ്റെടുത്ത സ്ഥലത്ത് 40 മീറ്ററോളം മണ്ണിട്ട് ഉയര്‍ത്തിയാണ് റണ്‍വേ നിര്‍മിച്ചിരിക്കുന്നത്. ഇതിനു താഴെയാണ് പുതുതായി ഏറ്റെടുക്കുന്ന 10.67 ഏക്കര്‍ സ്ഥലം. പദ്ധതി പ്രദേശത്ത് ടാക്സി വാഹനങ്ങള്‍, ബസുകള്‍ എന്നിവക്ക് പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം ഇതിനകം തയാറായിട്ടുണ്ട്. 108 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള എ.ടി.സി ടെക്നിക്കല്‍ കെട്ടിട നിര്‍മാണവും ഏതാണ്ട് പൂര്‍ത്തിയായി. റണ്‍വേയുടെ കോണ്‍ക്രീറ്റ് പ്രവര്‍ത്തനം പൂര്‍ണമായെങ്കിലും അതിനു മുകളിലുള്ള ടാറിങ് ജോലി 2600 മീറ്ററിലധികമാണ് പൂര്‍ത്തിയായത്. അവശേഷിക്കുന്ന 450 മീറ്ററിന്‍െറ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഡിസംബര്‍ 31ന്‍െറ പരീക്ഷണ പറക്കലിന് 2400 മീറ്റര്‍ റണ്‍വേയാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.