ബൈക്ക് ഉപേക്ഷിച്ച നിലയില്‍

നടുവില്‍: റോഡരികില്‍ ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെി. മൂന്നുമാസം മുമ്പ് ഉപേക്ഷിച്ച ബൈക്ക് കസ്റ്റഡിയിലെടുക്കാന്‍ പൊലീസും തയാറായിട്ടില്ല. നടുവില്‍ പള്ളിത്തട്ടിലെ മരമില്ലിനു മുമ്പിലാണ് ബൈക്ക് ഉപേക്ഷിച്ച നിലയിലുള്ളത്. കെ.എല്‍ 14 ഇ. 8216 നമ്പര്‍ ബൈക്കിന്‍െറ ആര്‍.സി ഉടമ ഹോസ്ദുര്‍ഗ് സ്വദേശിയാണത്രെ. ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെിയ വിവരം അറിയിച്ചപ്പോള്‍ മില്ലുടമയോട് വീടിന്‍െറ പരിസരത്ത് കയറ്റിവെക്കാനാണത്രെ കുടിയാന്മല പൊലീസ് ആദ്യം നിര്‍ദേശിച്ചത്. മാസങ്ങള്‍ കഴിഞ്ഞിട്ടും ഇത് പൊലീസ് കൊണ്ടുപോകാത്തതിനെ തുടര്‍ന്ന് റോഡരികില്‍തന്നെ ഇറക്കിവെച്ച് വിവരം ഇയാള്‍ പൊലീസില്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍, ഉപേക്ഷിച്ചതിനുപിന്നിലെ ദുരൂഹതയെകുറിച്ച് അന്വേഷിക്കാനോ ബൈക്ക് കസ്റ്റഡിയിലെടുക്കാനോ പൊലീസ് തയാറാവാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.