കണ്ണൂര്‍: നിര്‍മാണത്തിനിടെ വീടിന്‍െറ സണ്‍ഷേഡ് തകര്‍ന്നുവീണ് ഗുരുതര പരിക്കേറ്റ തൊഴിലാളിയുടെ ചികിത്സ പണമില്ലാതെ വഴിമുട്ടി. ചെങ്ങളായി മൊയാലംതട്ടിലെ മന്നാങ്കുളം ജോസാണ് മൂന്നുമാസമായി അര്‍ധ ബോധാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യ സ്പെഷാലിറ്റി ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നത്. ചെലവേറിയ ശസ്ത്രക്രിയകള്‍ക്കും മരുന്നുകള്‍ക്കും പണം കണ്ടത്തൊന്‍ ബന്ധുക്കളും സുഹൃത്തുകളും വലയുകയാണ്. 2015 ജൂലൈ 10ന് ശ്രീകണ്ഠപുരം നിടിയേങ്ങ വില്ളേജ് ഓഫീസിന് സമീപത്തെ വീടിന്‍െറ രണ്ടാം നിലയുടെ കോണ്‍ക്രീറ്റ് ജോലിക്കിടെയാണ് സണ്‍ഷേഡ് തകര്‍ന്നുവീണ് ജോസിന് പരിക്കേറ്റത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിത്സക്ക് മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. തലക്ക് സാരമായി ക്ഷതമേറ്റ ജോസിന്‍െറ ഇടുപ്പെല്ല്, തുടയെല്ല്, കൈയെല്ല് എന്നിവയും തകര്‍ന്ന നിലയിലാണ്. മൂന്നുമാസമായി തലയുടെ ചികിത്സ തുടരുകയാണ്. തകര്‍ന്ന അസ്ഥികള്‍ നേരെയാക്കാനുള്ള ചികിത്സ നടത്താനായിട്ടില്ല. ഇതുവരെയുള്ള ചികിത്സക്ക് ഒമ്പത് ലക്ഷതോളം രൂപ ചെലവായി. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് ഇത്രയും പണം സ്വരൂപിച്ചത്. ചികിത്സ പൂര്‍ത്തിയാക്കാന്‍ ഇനിയും ഇത്രതന്നെ തുക വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാലും ആരോഗ്യനില പൂര്‍വ സ്്ഥിതിയിലാകാന്‍ ഏറെക്കാലം വേണ്ടിവരും. അപകടമുണ്ടായ ദിവസം ആംബുലന്‍സ് വാടകക്കും താല്‍ക്കാലിക ചികിത്സക്കുമായി കുറച്ചു പണം നല്‍കിയെങ്കിലും മൂന്നുമാസമായി ആശുപത്രിയില്‍ കഴിയുന്ന ജോസിനെ വീട്ടുടമയോ കരാറുകാരനോ കാണാനത്തെിയില്ളെന്ന് ബന്ധുക്കള്‍ പറഞ്ഞു. അഞ്ച് സെന്‍റ് ഭൂമിയില്‍ ചെറിയൊരു വീട് മാത്രമാണ് ജോസിന്‍െറ കുടുംബത്തിന് ആകെയുള്ള സമ്പാദ്യം. ഇദ്ദേഹം ആശുപത്രിയിലായതോടെ ഭാര്യയും പറക്കമുറ്റാത്ത മൂന്ന് മക്കളും നിത്യചെലവിനുപോലും വഴിയില്ലാത്ത അവസ്ഥയിലാണ്. ബന്ധുക്കളാണ് അരിയും സാധനങ്ങളും മറ്റും എത്തിച്ചുകൊടുക്കുന്നത്. ജോസിന്‍െറ ചികിത്സാചെലവിന് പണം സമാഹരിക്കാന്‍ ചികിത്സാ സഹായ കമ്മിറ്റി ഫെഡറല്‍ ബാങ്ക് ശ്രീകണ്ഠപുരം ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 18920100040251. ഐ.എഫ്.എസ് കോഡ്: FDRL0001892.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.