ചിട്ടി സ്ഥാപനം തുറക്കുന്നില്ല; ഉപഭോക്താക്കള്‍ വലയുന്നു

ശ്രീകണ്ഠപുരം: ടൗണിലെ ഇരിക്കൂര്‍ ബ്ളോക് വനിതാ സഹകരണ സംഘത്തില്‍ ചിട്ടിയില്‍ ചേര്‍ന്ന് പണമടച്ചവര്‍ക്ക് ഇതുവരെയും പണം മടക്കി നല്‍കിയില്ല. കാലാവധിയത്തെിയവര്‍ വനിതാ സംഘം ഓഫിസില്‍ പോയെങ്കിലും സ്ഥാപനം തുറക്കാത്തതിനാല്‍ മടങ്ങുകയാണ്. ലക്ഷങ്ങള്‍ തട്ടിയെടുത്ത് സ്ഥാപനം പൂട്ടിയതോടെ ശ്രീകണ്ഠപുരത്ത് വ്യാപാരികളടക്കം നിരവധി പേരാണ് വഞ്ചിതരായത്. ഒരു കോണ്‍ഗ്രസ് നേതാവിന്‍െറ നിയന്ത്രണത്തിലായിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. തുക മടക്കി നല്‍കാത്തതിനാല്‍ കഴിഞ്ഞയാഴ്ച വ്യാപാരികള്‍ കോണ്‍ഗ്രസ് ഓഫിസ് മാര്‍ച്ച് നടത്തിയിരുന്നു. തുക മടക്കി നല്‍കുമെന്ന് ഉറപ്പ് നല്‍കിയവര്‍ ഇതുവരെ തുക നല്‍കാന്‍ തയാറായിട്ടില്ല. പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തില്ളെന്നും ആക്ഷേപമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.