കടമ്പൂരില്‍ കടമ്പ കടക്കാന്‍

കണ്ണൂര്‍: കടമ്പൂര്‍ പഞ്ചായത്തില്‍ വിജയ കടമ്പ കടക്കാനുള്ള ബലപരീക്ഷണത്തിലാണ് ഇരുമുന്നണികളും. കോണ്‍ഗ്രസിനെ ബാധിച്ച റെബല്‍ ശല്യം പരമാവധി മുതലെടുക്കാനുള്ള തന്ത്രങ്ങളാണ് ഇടതു മുന്നണി പയറ്റുന്നത്. നിലവിലെ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുമായ വി.കെ. റസാഖ് അഞ്ചാം വാര്‍ഡിലും മറ്റൊരു പ്രമുഖ കോണ്‍ഗ്രസുകാരനായ എ. ദിനേശന്‍ നമ്പ്യാര്‍ എട്ടാം വാര്‍ഡിലും സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് വിമതരായി രംഗത്തത്തെിയതാണ് എല്‍.ഡി.എഫിന് ഇക്കുറി പ്രതീക്ഷയേകുന്നത്. എന്നാല്‍, റെബല്‍ ശല്യം ഒരു പരിക്കുമേല്‍പ്പിക്കില്ളെന്ന നിശ്ചയദാര്‍ഢ്യമാണ് കോണ്‍ഗ്രസിന്. കഴിഞ്ഞ തവണ സി.പി.എം നാല് വോട്ടിന് ജയിച്ച ഒന്നാം വാര്‍ഡും 15 വോട്ടിന് ജയിച്ച ഒമ്പതാം വാര്‍ഡും ഇത്തവണ പിടിച്ചെടുക്കാനുള്ള കരുനീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. 13 വാര്‍ഡുള്ള പഞ്ചായത്തില്‍ സ്വതന്ത്രയുടെ പിന്തുണയോടെ മൂന്ന് സീറ്റിന്‍െറ ബലത്തിലാണ് ഭരണം. ഇരുമുന്നണികള്‍ക്ക് പുറമെ ബി.ജെ.പിയും എസ്.ഡി.പി.ഐയും ശക്തിപരീക്ഷണത്തിനുണ്ട്. 10 വാര്‍ഡിലാണ് ബി.ജെ.പി രംഗത്ത്. എസ്.ഡി.പി.ഐ രണ്ട് വാര്‍ഡിലും. മത്സരിക്കുന്ന വാര്‍ഡും സ്ഥാനാര്‍ഥികളും: ഒന്ന് -പനോന്നേരി: എം. സുധാമണി (കോണ്‍.), കെ.കെ. സുമജ (സി.പി.എം), പി.പി. അനിത (ബിജെ പി). രണ്ട് -ആഡൂര്‍: വി.പി. പ്രസന്ന (കോണ്‍), സി. സുജന (സി.പി.എം), പി. പ്രീത (ബി.ജെ.പി). മൂന്ന് -കോട്ടൂര്‍: ടി. റിഷ്വത്ത് (ലീഗ്),കെ.വി. പ്രസീദ (എല്‍.ഡി.എഫ് സ്വത.), പി. ഉമൈബ (എസ്.ഡി.പി.ഐ). നാല് -കാടാച്ചിറ: കെ.പി. അഫ്സീന (ലീഗ്), നിഷ ജനാര്‍ദനന്‍ (സി.പി.എം), കെ.കെ. മഹിജ (ബി.ജെ.പി). അഞ്ച് -ഒരിക്കര: കെ.വി. കുട്ടികൃഷ്ണന്‍ (ജനതാദള്‍ യു), എന്‍.കെ. പ്രദീപന്‍ (സി.പി.എം), ഷംസീര്‍ പി.പി.വി. (എസ്.ഡി.പി.ഐ), ടി.എം. ഷിജിത്ത് (ബി.ജെ.പി), വി.കെ. റസാഖ് (സ്വത.), അഹമ്മദ്കുട്ടി (സ്വത.). ആറ് -കടമ്പൂര്‍: പി.വി. പ്രേമവല്ലി (കോണ്‍.), ടി.ടി. ത്രേസ്യാമ്മ (സി.പി.എം). ഏഴ് -കടമ്പൂര്‍ സെട്രല്‍: കെ.വി. സോന (കോണ്‍.), സി.കെ. ശ്രീജ (സി.പി.എം). എട്ട് -മണ്ടൂല്‍: പ്രസീദ പ്രേമരാജന്‍ (കോണ്‍.), എം. സജീവന്‍ (സി.പി.എം), സി. പ്രേമന്‍ (ബി.ജെ.പി), എ. ദിനേശന്‍ നമ്പ്യാര്‍ (സ്വത.). ഒമ്പത് -എടക്കാട് വെസ്റ്റ്: കെ.കെ. രാധാകൃഷ്ണന്‍ (കോണ്‍.), വി. കൃഷ്ണന്‍ (സി.പി.എം), ടി.വി. ബിജു (ബി.ജെ.പി). 10 -എടക്കാട് ഈസ്റ്റ്: കെ.വി. പത്മജ (കോണ്‍.), വി. ശ്യാമള ടീച്ചര്‍ (സി.പി.എം), രൂപ ടീച്ചര്‍ (ബി.ജെ.പി), സൗദ ടീച്ചര്‍ (സ്വത.). 11 -കണ്ണാടിച്ചാല്‍: വി.പി. ജയകുമാര്‍ (കോണ്‍.), കെ. രാമചന്ദ്രന്‍(സി.പി.എം), പി.വി. പ്രജിത്ത് (ബി.ജെ.പി), ദിനേശന്‍ മുണ്ട്യച്ചാല്‍ (സ്വത.). 12 -ആഡൂര്‍ സെന്‍ട്രല്‍: എം.പി. ആരിഫ് (കോണ്‍.), കെ. ഗിരീശന്‍ (സി.പി.എം), സി. നികേഷ് (ബി.ജെ.പി). 13 -പനോന്നേരി വെസ്റ്റ്: ഇ. സുഗതന്‍ (കോണ്‍.), എ. വിമലദേവി (സി.പി.എം), എം.വി. ശ്രീജേഷ് (ബി.ജെ.പി).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.