ചെറുവത്തൂര്‍: ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ചക്കായി ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. കാസര്‍കോട് കുണിയയിലെ വാടക വീട്ടില്‍നിന്നാണ് കഴിഞ്ഞദിവസം പൊലീസ് ആയുധങ്ങള്‍ കണ്ടത്തെിയത്. ഡ്രില്ലിങ് മെഷീന്‍, ബ്ളേഡ്, പാര തുടങ്ങിയ ആയുധങ്ങളാണ് കണ്ടത്തെിയത്. ഇവ സൂക്ഷിക്കാന്‍ പ്രതികള്‍ക്ക് സഹായം നല്‍കിയയാളെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. കവര്‍ച്ചക്കായി ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടത്തെുന്നതിനായി മുങ്ങല്‍ വിദഗ്ധര്‍ കഴിഞ്ഞ വെള്ളിയാഴ്ച കാര്യങ്കോട് തേജസ്വിനി പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്നു. ആയുധങ്ങള്‍ കാര്യങ്കോട് തേജസ്വിനി പുഴയില്‍ ഉപേക്ഷിച്ചെന്ന പ്രതികളുടെ മൊഴിയെ തുടര്‍ന്നായിരുന്നു തിരച്ചില്‍. മൂന്ന് പ്രതികളെയും പ്രത്യേകമായി വിവിധ സമയങ്ങളില്‍ ഇവിടെയത്തെിച്ചായിരുന്നു ആയുധങ്ങള്‍ ഉപേക്ഷിച്ച സ്ഥലം പൊലീസ് സ്ഥിരീകരിച്ചത്. എന്നാല്‍, പുഴയിലെ തിരച്ചിലിനെ തുടര്‍ന്നാണ് പ്രതികള്‍ തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസിന് ബോധ്യമായത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുണിയയില്‍നിന്നും ആയുധങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞത്. എന്നാല്‍, ആയുധങ്ങള്‍ മുഴുവനായും കണ്ടത്തൊന്‍ കഴിഞ്ഞില്ളെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 28നാണ് ബാങ്കില്‍ കവര്‍ച്ച നടന്നതായി കണ്ടത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.