കണ്ണൂര്‍\പയ്യന്നൂര്‍: കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ കെ.എസ്.ആര്‍.ടി എംപ്ളോയീസ് യൂനിയന്‍െറ (സി.ഐ.ടി.യു) നേതൃത്വത്തില്‍ നടത്തിയ 24 മണിക്കൂര്‍ പണിമുടക്ക് സമരം കണ്ണൂര്‍ ജില്ലയില്‍ പൂര്‍ണം. ദീര്‍ഘദൂര യാത്രികരെയും കെ.എസ്.ആര്‍.ടി.സിയെ മാത്രം ആശ്രയിക്കുന്ന മലയോരമേഖല ഉള്‍പ്പെടെ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കുള്ള യാത്രക്കാരെയും സമരം സാരമായി ബാധിച്ചു. പയ്യന്നൂരില്‍ രാവിലെ സര്‍വിസ് നടത്തുകയായിരുന്ന ബസിനുള്ളിലേക്ക് നായ്ക്കുരണ പൊടി വിതറിയശേഷം ബസ് ഡ്രൈവറെയും വനിതാ കണ്ടക്ടറെയും മര്‍ദിച്ചതായി പരാതി. കാഞ്ഞങ്ങാട്-കണ്ണൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുകയായിരുന്ന ടൗണ്‍ ടു ടൗണ്‍ ബസ് ഡ്രൈവര്‍ ചീമേനി പൊതാവൂരിലെ കെ.വി. നാരായണന്‍, കണ്ടക്ടര്‍ കെ.കെ. സിന്ധു എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 7.45ഓടെ പെരുമ്പയിലാണ് അക്രമം. തിങ്കളാഴ്ച രാത്രി ഡ്യൂട്ടിക്കത്തെിയ ബിജു ജോണ്‍, എം. അജയകുമാര്‍, കെ. അനീഷ്കുമാര്‍ എന്നിവരെ ഒരുസംഘം ആക്രമിച്ചതായി പരാതിയുണ്ട്. ചില സമരാനുകൂലികള്‍ക്കും അക്രമത്തില്‍ പരിക്കേറ്റതായി പരാതിയുണ്ട്. ദിനംപ്രതി 120 ഷെഡ്യൂളുകള്‍ ഓപറേറ്റ് ചെയ്യുന്ന കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് ഇന്നലെ ബംഗളൂരുവിലേക്ക് മാത്രമാണ് സര്‍വിസ് നടത്തിയത്. പൊലീസ് അകമ്പടിയിലായിരുന്നു സര്‍വിസ്. വൈകീട്ട് 5.30ന് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട ഡീലക്സ് ബസ് വൈകീട്ട് ആറ് മണിക്ക് പോയി. എറണാകുളം, മധുര ബസുകളും വൈകീട്ടോടെ സര്‍വിസ് തുടങ്ങി. തലശ്ശേരി ഡിപ്പോയില്‍ നിന്ന് അഞ്ച് സര്‍വിസ് നടത്തുകയുണ്ടായി. തലശ്ശേരിയില്‍ നിന്ന് കണ്ണൂര്‍ അഴീക്കലിലേക്കും കോഴിക്കോട്, കൂത്തുപറമ്പ്, പാനൂര്‍, ഇരിട്ടി എന്നിവിടങ്ങളിലേക്കുമാണ് സര്‍വിസ് നടത്തിയത്. തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ് ജീവനക്കാര്‍ സമരം തുടങ്ങിയത്. കണ്ണൂര്‍ ഡിപ്പോയിലെ 38 ഓഫിസര്‍മാരില്‍ രണ്ടുപേര്‍ മാത്രമാണ് ചൊവ്വാഴ്ച ജോലിക്ക് ഹാജരായത്. മെക്കാനിക്കല്‍ വിഭാഗത്തില്‍ ആരും ഹാജരായില്ല. മുഴുവന്‍ എം. പാനല്‍ തൊഴിലാളികളും സര്‍ക്കാറിന്‍െറ പിരിച്ചുവിടല്‍ ഭീഷണി വകവെക്കാതെ പണിമുടക്കില്‍ പങ്കെടുത്തതായി കെ.എസ്.ആര്‍.ടി.ഇ.എ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി സജിത് സദാനന്ദന്‍ പറഞ്ഞു. കണ്ണൂരില്‍ 200ഓളം എം. പാനല്‍ ജീവനക്കാരാണ് സമരത്തില്‍ പങ്കെടുത്തത്. അതേസമയം, കണ്ണൂരില്‍ പണിമുടക്കില്‍ പങ്കെടുത്ത എം. പാനല്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി അറിയിച്ചു. എന്നാല്‍, സമരത്തിന് രണ്ടുദിവസം മുമ്പ് ഇതുസംബന്ധിച്ച് മുന്നറിയിപ്പു നോട്ടീസ് നല്‍കണമെന്നും തൊഴിലാളിക്ഷാമം നേരിടുന്ന ജില്ലയിലെ ഡിപ്പോകളില്‍നിന്ന് ആരെയും ഒഴിവാക്കാന്‍ കഴിയില്ളെന്നും കെ.എസ്.ആര്‍.ടി.ഇ.എ നേതാക്കള്‍ പറഞ്ഞു. സമരാനുകൂലികള്‍ ഡിപ്പോകള്‍ കേന്ദ്രീകരിച്ച് പ്രകടനവും കുത്തിയിരിപ്പ് സമരവും നടത്തി. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി സജിത് സദാനന്ദന്‍, പി. രാജീവന്‍, എം. വിജയന്‍, റാസിത്ത് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.