തൃക്കരിപ്പൂര്‍: ഉദിനൂരില്‍ വീട്ടുവളപ്പിലെ കാര്‍ഷിക വിളകള്‍ വെട്ടി നശിപ്പിച്ചു. ഉദിനൂര്‍ മുതിരക്കൊവ്വല്‍ വടക്കുപുറത്തെ നീലമ്പത്ത് നാരായണിയുടെ വീട്ടിലാണ് അതിക്രമം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. നാല് തെങ്ങുകളും രണ്ട് മാവുകളും ഉള്‍പ്പെടെയുള്ള വിളകളാണ് ഈര്‍ച്ചവാള്‍ ഉപയോഗിച്ച് വെട്ടി നിരത്തിയത്. 80 വയസ്സുള്ള നാരായണി മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ശബ്ദം കേട്ട് വീടിനുപുറത്തിറങ്ങുമ്പോഴേക്കും കാര്‍ഷിക വിളകള്‍ നശിച്ചിരുന്നു. മക്കള്‍ ദൂരെ താമസിക്കുന്നതിനാല്‍ രാവിലെയാണ് മറ്റുള്ളവര്‍ വിവരമറിയുന്നത്. അഞ്ചുവര്‍ഷം മുമ്പ് ഇവരുടെ വീടിന് മുന്നിലൂടെ റോഡും ഓവുചാലും നിര്‍മിച്ചിരുന്നു. ഇതും തകര്‍ത്ത് മൂടിയ നിലയിലാണ്. സംഭവത്തില്‍ കര്‍ഷക സംഘടനകളും രാഷ്ട്രീയ സംഘടനാ നേതാക്കളും പ്രതിഷേധിച്ചു. നാരായണി ചന്തേര പൊലീസില്‍ പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.