സ്ഥാനാര്‍ഥിയെ ഭീഷണിപ്പെടുത്തിയ സംഭവം: 25 പേര്‍ക്കെതിരെ കേസ്

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ കൂവോട് വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. രഞ്ജിത്തിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി പത്തര മണിയോടെ 25ഓളം സി.പി.എമ്മുകാര്‍ വീടിന്‍െറ അടുക്കള വാതില്‍ വഴി അകത്തു കടന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് പരാതി. യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധയോഗം ഡി.സി.സി പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി. മുഹമ്മദ് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. സതീശന്‍ പാച്ചേനി, ഇല്ലിക്കല്‍ അഗസ്തി, കെ.വി. മുഹമ്മദ് കുഞ്ഞി, ടി. ജനാര്‍ദനന്‍, കല്ലിങ്കില്‍ പത്മനാഭന്‍, എന്‍. കുഞ്ഞിക്കണ്ണന്‍, പി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. സി.സി. ശ്രീധരന്‍ സ്വാഗതം പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് മന്ദിരം കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനവും നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.