ചക്കരക്കല്ല്: ചേലോറ ട്രഞ്ചിങ് ഗ്രണ്ട് മാലിന്യവിരുദ്ധ സമര ഭാഗമായി മുനിസിപ്പല്‍ ഓഫിസില്‍ മാലിന്യം വിതറിയ സംഭവത്തില്‍ സമരസമിതി അംഗങ്ങള്‍ക്ക് തലശ്ശേരി സി.ജെ.എം കോടതി ശിക്ഷ വിധിച്ചു. സമരസമിതി നേതാവ് ചാലോടന്‍ രാജീന്ദ്രനടക്കം 18 പേരെയാണ് കോടതി കുറ്റക്കാരായി കണ്ടത്തെി ശിക്ഷിച്ചത്. കേസില്‍ മൊത്തം 21 പ്രതികളുണ്ടായിരുന്നു. ഇതില്‍ ഒരാള്‍ മരണപ്പെട്ടു. ബാക്കി രണ്ടുപേരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. മൂന്നുമാസം തടവും 2500 രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്. ഇവര്‍ക്ക് അപ്പീല്‍ അനുവദിക്കുന്നതുവരെ താല്‍ക്കാലിക ജാമ്യമനുവദിച്ചു. 2012 മാര്‍ച്ച് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ചേലോറയെ മാലിന്യമുക്തമാക്കുകയെന്ന ഉദ്ദേശ്യത്തോടെ നടത്തിയ സമരത്തിനിടയിലായിരുന്നു സംഭവം. സമരക്കാര്‍ പകര്‍ച്ചവ്യാധികള്‍ പരത്തുന്ന മാലിന്യം പ്ളാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് മുനിസിപ്പല്‍ ഓഫിസില്‍ അതിക്രമിച്ചുകടന്ന് ഓഫിസിനകത്ത് മുനിസിപ്പല്‍ ചെയര്‍മാന്‍െറ ചേമ്പറിനകത്ത് വിതറുകയും ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും പൊതുമുതല്‍ നശിപ്പിച്ചു എന്നുമാണ് കേസ്. ഇതില്‍ ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന വകുപ്പ് ഒഴിവാക്കി പൊതുമുതല്‍ നശിപ്പിച്ചതിനാണ് ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.