കണ്ണൂര്‍: നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം ശനിയാഴ്ച അവസാനിക്കുന്നതോടെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഗോദയില്‍ പോരാട്ടത്തിന് ശേഷിക്കുന്നവരുടെ ചിത്രം വ്യക്തമാവും. നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ വീര്യം പ്രകടമാകുമെന്ന് പ്രതീക്ഷിക്കുന്ന കണ്ണൂരിന്‍െറ മത്സരാന്തരീക്ഷത്തിന് മാറ്റം കണ്ടുതുടങ്ങി. സി.പി.എം-കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം പഴികളും ആരോപണങ്ങളുമായി രംഗത്തിറങ്ങിയതോടെ രംഗം ചൂടുപിടിച്ചിട്ടുണ്ട്. ജില്ലയില്‍ പലഭാഗങ്ങളിലും രാഷ്ട്രീയ കാലാവസ്ഥ സംഘര്‍ഷഭരിതമാവുകയാണ്. തളിപ്പറമ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് വീട്ടില്‍ക്കയറി ഭീഷണിപ്പെടുത്തിയെന്ന ആരോപണം പുകയുന്നുണ്ട്. കണ്ണൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ച നിലയിലാണ്. ഇരിട്ടി കീഴല്ലൂരില്‍ എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയംഗത്തിന്‍െറ വീടിന് നേരെ അക്രമമുണ്ടായി. തലശ്ശേരി നഗരസഭയില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിക്കെതിരെ ഭീഷണി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സൂക്ഷ്മ പരിശോധനക്ക് ശേഷം 8251 സ്ഥാനാര്‍ഥികളാണ് ജില്ലയില്‍ ശേഷിക്കുന്നത്. 71 ഗ്രാമപഞ്ചായത്തുകളില്‍ 5673 പേരും 11 ബ്ളോക് പഞ്ചായത്തുകളിലേക്ക് 680 പേരും ജില്ലാ പഞ്ചായത്തിന്‍െറ 24 ഡിവിഷനുകളിലേക്ക് 131 പേരും തെരഞ്ഞെടുപ്പ് നടക്കുന്ന എട്ട് നഗരസഭകളിലേക്ക് 1389 സ്ഥാനാര്‍ഥികളും കണ്ണൂര്‍ കോര്‍പറേഷന്‍െറ 55 വാര്‍ഡുകളിലേക്ക് 378 സ്ഥാനാര്‍ഥികളുമാണ് നിലവിലുള്ളത്. ഇതില്‍ യു.ഡി.എഫിലെ വിമതര്‍ നിരവധിയുണ്ട്. പിന്മാറാന്‍ പാര്‍ട്ടി നേതൃത്വം അന്ത്യശാസനം നല്‍കിയിട്ടും ആരും ചെവിക്കൊണ്ടിട്ടില്ല. സി.പി.എം വോട്ടെടുപ്പിന് മുമ്പെ ജില്ലയില്‍ മുന്നേറ്റം നടത്തിയിരിക്കയാണ്. പുതുതായി രൂപവത്കരിച്ച ആന്തൂര്‍ നഗരസഭ എതിരാളികളില്ലാതെ അവരുടെ കൈകളിലായപ്പോള്‍ പയ്യന്നൂര്‍ നഗരസഭയിലും മലപ്പട്ടം പഞ്ചായത്തിലും ഓരോ അംഗങ്ങളെക്കൂടി സി.പി.എമ്മിന് എതിരില്ലാതെ കിട്ടി. സീറ്റ് വിഭജന കാര്യത്തില്‍ ആരോഗ്യകരമായ ധാരണയിലത്തൊന്‍ മുന്നണി നേതൃത്വത്തിന് കഴിയാതെ പോയതാണ് യു.ഡി.എഫില്‍ വിമത സംഖ്യ വര്‍ധിക്കാന്‍ ഇടയാക്കിയത്. ഇന്നോടെ വിമതര്‍ ഒഴിഞ്ഞുപോയില്ളെങ്കില്‍ മുന്നണിക്ക് അത് കനത്ത ബാധ്യതയായി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.