ഇടിഞ്ഞുവീണ പാറക്കൂട്ടം കാര്‍ത്തികപുരം-മണക്കടവ് റൂട്ടില്‍ ഭീഷണിയാവുന്നു

ആലക്കോട്: കനത്ത മഴയെ തുടര്‍ന്ന് റോഡിലേക്ക് കൂറ്റന്‍ പാറകള്‍ ഇടിഞ്ഞുവീണ് ഒരു മാസമായിട്ടും നീക്കാന്‍ നടപടി വൈകുന്നത് വാഹനയാത്രക്കാര്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണി സൃഷ്ടിക്കുന്നു. മെക്കാഡം ടാറിങ് ജോലികള്‍ പൂര്‍ത്തിയാക്കി ആറുമാസം മുമ്പ് ഉദ്ഘാടനം ചെയ്ത തളിപ്പറമ്പ്-ആലക്കോട്-മണക്കടവ് കൂര്‍ഗ് ബോര്‍ഡര്‍ റോഡില്‍ കാര്‍ത്തികപുരത്തിനും മുക്കടക്കും ഇടയിലാണ് പാറക്കൂട്ടങ്ങള്‍ അപകടഭീഷണി സൃഷ്ടിക്കുന്നത്. റോഡിന്‍െറ മുകള്‍ഭാഗത്തുനിന്നും പതിച്ച പാറകള്‍ ഒരുദിവസത്തെ കഠിനപരിശ്രമത്തിനൊടുവില്‍ പൊട്ടിച്ചുനീക്കിയശേഷമാണ് വാഹനഗതാഗതം പുനരാരംഭിച്ചത്. പാറക്കൂട്ടം വീണ് മെക്കാഡം ടാറിങ് നടത്തിയ റോഡ് തകരുകയും വേലിക്കെട്ട് നശിക്കുകയുമുണ്ടായി. കഷ്ടിച്ച് ഒരു വാഹനത്തിന് കടന്നുപോകാവുന്ന വീതിയില്‍ മാത്രമാണ് പാറകള്‍ നീക്കം ചെയ്തിട്ടുള്ളത്. ബാക്കിയുള്ളവ നീക്കം ചെയ്യാന്‍ വൈകുന്നതിനു പുറമെ ഇനിയും അപകടമുണ്ടാക്കുന്നവിധത്തില്‍ റോഡരികില്‍ പാറക്കൂട്ടങ്ങള്‍ നില്‍ക്കുന്നതും ഭീഷണിയായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.