ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നേരിട്ടത്തെി തെളിവെടുത്തു

കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. രമേശ് രൈരു ആരോഗ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ക്ഷാമം കാരണം പ്രയാസം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച നേരിട്ടത്തെി പരിശോധന നടത്തുകയും ഡി.എം.ഒയില്‍നിന്ന് വിവരങ്ങള്‍ തേടുകയും ചെയ്തതിനു ശേഷമാണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ഉള്‍പ്പെടെ പ്രതിസന്ധി അനുഭവപ്പെട്ടിരുന്നു. സര്‍ജന്‍, അസി. സര്‍ജന്‍ ഉള്‍പ്പെടെ 25ലധികം ഡോക്ടര്‍മാരുടെ ഒഴിവുകളാണ് ജില്ലാ ആശുപത്രിയിലുള്ളത്. അധിക ജോലി ഭാരം താങ്ങാനാവാതെ നിലവിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ തന്നെ കൂട്ട അവധിയെടുത്തിരുന്നു. പണിമുടക്കും ഡോക്ടര്‍മാരുടെ അഭാവവും കാരണം രോഗികള്‍ പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ എത്തിയത്. മുന്‍ കണ്ണൂര്‍ ജില്ലാ ഡി.എം.ഒ കൂടിയാണ് ഇദ്ദേഹം. കണ്ണൂരിലെ ഡി.എം.ഒയെ കൂടാതെ കാസര്‍കോട് ഡി.എം.ഒയെക്കൂടി വിളിച്ചുവരുത്തിയിരുന്നു. അനധികൃത ലീവ്, കാരണമില്ലാതെ ഹാജരാകാതിരിക്കുന്ന ഡോക്ടര്‍മാരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.