പയ്യന്നൂര്‍: കൊറ്റി ജുമാമസ്ജിദ് ജീവനക്കാരന്‍ പയ്യന്നൂര്‍ തെക്കെ മമ്പലത്തെ അബ്ദുല്‍ ഹക്കീമിനെ കൊലപ്പെടുത്തിയ കേസിന്‍െറ രേഖകള്‍ ക്രൈംബ്രാഞ്ച് രണ്ട് ദിവസത്തിനകം സി.ബി.ഐക്ക് കൈമാറും. സി.ബി.ഐ തിരുവനന്തപുരം യൂനിറ്റിനായിരിക്കും കൈമാറുക. കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്ന് ഹൈകോടതി വിധി വന്ന് ഒരു മാസം പൂര്‍ത്തിയായ സാഹചര്യത്തിലാണ് രേഖകള്‍ സി.ബി.ഐക്ക് കൈമാറുന്ന പ്രവര്‍ത്തനം ത്വരിതപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് എസ്.പിയുടെ നിര്‍ദേശ പ്രകാരം എല്ലാ അന്വേഷണ രേഖകളും തയാറാക്കി കൈമാറാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട.് ആദ്യം മുതലുള്ള എല്ലാ കണ്ടത്തെലുകളും മൊഴികളുടെ രേഖകളും സി.ബി.ഐക്ക് കൈമാറുന്ന രേഖകളില്‍ പെടും. ക്രൈംബ്രാഞ്ചിന് പ്രതികളെക്കുറിച്ച് സൂചനകള്‍ ലഭിച്ചതല്ലാതെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ സി.ബി.ഐക്ക് തുടക്കം മുതല്‍ അന്വേഷണം വേണ്ടിവരും. അതേസമയം കേസ് ഏറ്റെടുക്കുന്നതു സംബന്ധിച്ച സി.ബി.ഐ നടപടിക്രമങ്ങള്‍ ഇതുവരെ ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടില്ല. ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്ന കാര്യം ആലോചിക്കുന്നത് സി.ബി.ഐ പരിഗണിച്ചതായും സൂചനയുണ്ട്. 2014 ഫെബ്രുവരി 10ന് പുലര്‍ച്ചയാണ് കൊറ്റി ജുമാമസ്ജിദ് ജീവനക്കാരന്‍ കൂടിയായ ഹക്കീമിന്‍െറ മൃതദേഹം പള്ളിപ്പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്തെിയത്. ഹക്കീമിന്‍െറ ഫോണിന്‍െറ അവശിഷ്ടങ്ങള്‍ പള്ളിക്കടുത്ത് നിന്ന് കണ്ടത്തെി. മൃതദേഹം മദ്റസക്ക് തൊട്ടടുത്താണ് കത്തിക്കൊണ്ടിരിക്കുന്ന നിലയില്‍ മദ്റസ അധ്യാപകര്‍ കണ്ടത്. തൊട്ടടുത്ത് ചുറ്റും മുളകുപൊടി വിതറിയ നിലയില്‍ ഹക്കീമിന്‍െറ ഷര്‍ട്ടും ബനിയനും കണ്ടത്തെി. ഷര്‍ട്ടാണ് കൊല്ലപ്പെട്ടത് ഹക്കീമാണെന്ന് തിരിച്ചറിയാന്‍ കാരണമായത്. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ ഡി.എന്‍.എ പരിശോധനയിലാണ് കൊല്ലപ്പെട്ടത് ഹക്കീമാണെന്ന് സ്ഥിരീകരിച്ചത്. ആദ്യം ലോക്കല്‍ പൊലീസാണ് അന്വേഷണം തുടങ്ങിയത്. പിന്നീട് കേസ് പൂര്‍ണമായും അവഗണിക്കപ്പെട്ടതോടെയാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സമരസമിതികള്‍ രൂപവത്കരിച്ച് സമരം തുടങ്ങിയത്. ആക്ഷന്‍ കമ്മിറ്റി പയ്യന്നൂര്‍ ഹര്‍ത്താലും സമരസമിതി 41ദിവസം നീണ്ട സത്യഗ്രഹവും നടത്തി. നിരവധി മനുഷ്യാവകാശ, പരിസ്ഥിതി പ്രവര്‍ത്തകര്‍ പയ്യന്നൂരിലെ സമര വേലിയേറ്റങ്ങള്‍ക്ക് പിന്തുണയുമായത്തെി. സമരം ശക്തമായപ്പോള്‍ കേസന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തളിപ്പറമ്പ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എന്നാല്‍, മാസങ്ങള്‍ നീണ്ട അന്വേഷണത്തിനു ശേഷവും പ്രതികള്‍ വലയിലായില്ല. ഈ സാഹചര്യത്തിലാണ് സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം ശക്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.