കാസര്‍കോട്: നായന്മാര്‍മൂലക്ക് സമീപം പാണലത്ത് ടാങ്കര്‍ ലോറി മറിഞ്ഞ് ദേശീയപാതയില്‍ 15 മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. വാതക ചോര്‍ച്ചയില്ലാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി. വ്യാഴാഴ്ച രാവിലെ അഞ്ചരയോടെയാണ് അപകടം. മംഗളൂരുവില്‍നിന്ന് എച്ച്.പി ഗ്യാസുമായി കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. എതിരെ വന്ന മീന്‍ ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ ടാങ്കറിന്‍െറ നിയന്ത്രണം വിടുകയായിരുന്നു. ഫയര്‍ഫോഴ്സും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തത്തെി വാതകം ചോരുന്നില്ളെന്ന് ഉറപ്പ് വരുത്തി. റോഡില്‍ ഉരസി ടാങ്കറിന്‍െറ ചില ഭാഗങ്ങള്‍ക്ക് കേടുപാടുപറ്റിയെങ്കിലും ഭാഗ്യം കൊണ്ടാണ് ചോര്‍ച്ചയുണ്ടാവാത്തത്. മംഗളൂരുവില്‍നിന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം അധികൃതരത്തെി ടാങ്കര്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി വാതകം പൂര്‍ണമായും മറ്റൊരു ടാങ്കറിലേക്ക് മാറ്റുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍, കര്‍ണാടകയിലെ ഉപ്പിനങ്ങാടിയില്‍ നിന്നത്തെിയ ഖലാസികളുടെ നേതൃത്വത്തിലാണ് ടാങ്കര്‍ നീക്കിയത്. രാവിലെ 11.30ഓടെ ആരംഭിച്ച പ്രവൃത്തി രാത്രി ഏഴോടെയാണ് പൂര്‍ത്തിയായത്. ഇത്രയും നേരം ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. അപകടത്തെ തുടര്‍ന്ന് ചെര്‍ക്കള-വിദ്യാനഗര്‍ ദേശീയപാതയില്‍ വാഹനങ്ങള്‍ തിരിച്ചുവിട്ടു. മംഗളൂരുവിലേക്കുള്ള വാഹനങ്ങള്‍ ചെര്‍ക്കള-ബദിയടുക്ക-കുമ്പള റോഡിലൂടെയും കാഞ്ഞങ്ങാട് ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ ദേളി വഴിയുമാണ് വഴിതിരിച്ചുവിട്ടത്. ടാങ്കര്‍ ലോറികളും കണ്ടെയ്നര്‍ ലോറികളും പല ഭാഗത്തും റോഡരികിലായി നിര്‍ത്തിയിട്ടിരിക്കുകയാണ്. സ്ഥലത്ത് സുരക്ഷാ ഒരുക്കങ്ങളുമായി കൂടുതല്‍ ഫയര്‍ഫോഴ്സിനെയും പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ രണ്ട് സ്കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ അവധി നല്‍കിയിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തത്തെിയ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ വാതക ചോര്‍ച്ചയില്ളെന്നും ആശങ്കപ്പെടാനില്ളെന്നും അറിയിച്ചതോടെയാണ് ജനങ്ങളുടെ പരിഭ്രാന്തി ഒഴിഞ്ഞത്. എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുല്‍റസാഖ്, ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ്, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. കാസര്‍കോട് ഫയര്‍ഫോഴ്സിലെ രണ്ട് യൂനിറ്റും കുറ്റിക്കോല്‍ ഫയര്‍ഫോഴ്സിലെ ജീവനക്കാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.