ചെമ്പിലോട് പഞ്ചായത്ത് യു.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ച വഴിമുട്ടി

ചക്കരക്കല്ല്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ചെമ്പിലോട് പഞ്ചായത്ത് യു.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ച വഴിമുട്ടി. കോണ്‍ഗ്രസ്-മുസ്ലിംലീഗ് സീറ്റ് വിഭജനത്തിലെ തര്‍ക്കമാണ് വഴിമുട്ടാന്‍ കാരണം. കഴിഞ്ഞ തവണ മുസ്ലിംലീഗ് മത്സരിച്ച നാലു സീറ്റ് കൂടാതെ നേരത്തേ പട്ടികജാതി സംവരണമായതിനാല്‍ കോണ്‍ഗ്രസിന് വിട്ടുകൊടുത്ത ചക്കരക്കല്ല് വാര്‍ഡിനു പുറമെ ആറാമത് ഒന്നുകൂടി കിട്ടണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്. എന്നാല്‍, ഇത്തരമൊരു നീക്കുപോക്കിന് തയാറല്ളെന്നാണ് കോണ്‍ഗ്രസിന്‍െറ വാദം. കഴിഞ്ഞവര്‍ഷത്തെ സ്റ്റാറ്റസ്കോ നിലനിര്‍ത്തണം എന്നാണ് കെ.പി.സി.സി തീരുമാനമെന്ന് കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. അതേസമയം, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകള്‍ കോണ്‍ഗ്രസും ലീഗ് മത്സരിച്ചിടത്ത് അവരും മത്സരിക്കണമെന്നാണ് മുന്നണി ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചതെങ്കിലും ലീഗ് വഴങ്ങിയിട്ടില്ല. ഇന്ന് വൈകീട്ട് വീണ്ടും ചര്‍ച്ച തുടരുമെന്ന് മുന്നണി നേതാക്കള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.