മലയോരത്ത് ഇനി പെണ്‍ഭരണം

ചെറുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്‍റ് പദവിയിലേക്കുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായതോടെ മലയോരത്ത് ഇനി പെണ്‍ഭരണത്തിന്‍െറ നാളുകള്‍. ചെറുപുഴ, പെരിങ്ങോം-വയക്കര, കാങ്കോല്‍-ആലപ്പടമ്പ, എരമം കുറ്റൂര്‍, ആലക്കോട്, ഉദയഗിരി പഞ്ചായത്തുകളിലെല്ലാം പ്രസിഡന്‍റ് പദവി വനിതാ സംവരണമാണ്. ഇതോടെ കഴിവും കാര്യപ്രാപ്തിയുമുള്ള വനിതകളെ വിജയിപ്പിച്ചെടുക്കുകയാണ് മുന്നണികളുടെ മുന്നില്‍ ഇനിയുള്ള വെല്ലുവിളി. കഴിഞ്ഞതവണ വനിതാ സംവരണ വാര്‍ഡുകളില്‍നിന്ന് വിജയിച്ച് കഴിവുതെളിച്ചവര്‍ക്ക് പ്രസിഡന്‍റ് പദവിയിലേക്കുള്ള വഴി കുറച്ചുകൂടി എളുപ്പമാകും. പ്രസിഡന്‍റ് സ്ഥാനാര്‍ഥികളെ കണ്ടത്തെുന്നതില്‍ യു.ഡി.എഫ് നേതൃത്വമാണ് ഏറെ പ്രയാസപ്പെടുക. നിലവില്‍ യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളാണ് ചെറുപുഴ, ആലക്കോട്, ഉദയഗിരി എന്നിവ. ഗ്രൂപ്പുതാല്‍പര്യം മറികടന്ന് പൊതുസമ്മതിയുള്ള വനിതയെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി കണ്ടത്തെുന്നത് യു.ഡി.എഫിനെ നയിക്കുന്ന കോണ്‍ഗ്രസിന് ശ്രമകരമാകും. സി.പി.എമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള കാങ്കോല്‍-ആലപ്പടമ്പ, എരമം കുറ്റൂര്‍ പഞ്ചായത്തിലും സി.പി.എം ഭരിക്കുന്ന പെരിങ്ങോം വയക്കര പഞ്ചായത്തിലും വനിതാ സ്ഥാനാര്‍ഥികളെ കണ്ടത്തെുന്നതുതന്നെ കോണ്‍ഗ്രസിന് കീറാമുട്ടിയാകും. സി.പി.എമ്മിന് നിലവില്‍ ഗ്രാമപഞ്ചായത്തംഗങ്ങള്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍, കുടുംബശ്രീ നേതൃത്വം എന്നിവയിലെല്ലാമായി വനിതകളുടെ ശക്തമായ നിരയുണ്ട്. പെരിങ്ങോം വയക്കരയിലാകട്ടെ വൈസ് പ്രസിഡന്‍റ് ഉള്‍പ്പെടെ ഒന്നിലധികം മികച്ച വനിതാ മെംബര്‍മാര്‍ ഇപ്പോള്‍ തന്നെ സി.പി.എമ്മിനുണ്ട്. ജില്ലാ പഞ്ചായത്ത് കരിവെള്ളൂര്‍ വനിതാ ഡിവിഷനില്‍ സി.പി.എമ്മിന്‍െറ സ്ഥാനാര്‍ഥിയോട് കിടപിടിക്കുന്ന എതിരാളിയെ കണ്ടത്തെുന്നതും യു.ഡി.എഫിന് പ്രയാസകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.