ശ്രീകണ്ഠപുരം: പയ്യാവൂര്‍ പഞ്ചായത്തിന്‍െറ അവസാനത്തെ ഭരണസമിതി യോഗവും അലങ്കോലമായി. കോണ്‍ഗ്രസ് അംഗങ്ങള്‍ ഗ്രൂപ് തിരിഞ്ഞ് വാക്കേറ്റം നടന്നു. ശനിയാഴ്ച രണ്ടരയോടെയാണ് യോഗം തുടങ്ങിയത്. അരമണിക്കൂര്‍ ആയപ്പോള്‍ പ്രസിഡന്‍റ് സി.പി. ജോസ് മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പോകണമെന്ന് പറഞ്ഞു. പയ്യാവൂര്‍ എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ മന്ത്രി കെ.സി. ജോസഫ് പങ്കെടുക്കുന്ന എ. ഗ്രൂപ് കുടുംബ സംഗമത്തില്‍ പോകാനാണ് പ്രസിഡന്‍റ് പോയത്. പ്രസിഡന്‍റിനു വേണ്ടാത്ത യോഗം ഞങ്ങള്‍ക്കും വേണ്ടെന്ന് പറഞ്ഞ് ഐ. ഗ്രൂപ് അംഗങ്ങളായ ഫിലിപ്പ് പാത്തിക്കല്‍, ജിജി പൂവത്തില്‍ മണ്ണില്‍, കുര്യാക്കോസ് തെരുവത്ത് എന്നിവരും ഇറങ്ങിപ്പോയി. ഈസമയത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ബജറ്റ് അവതരിപ്പിക്കാന്‍ വൈസ് പ്രസിഡന്‍റ് ശ്രമിച്ചതിനെ എല്‍.ഡി.എഫ് അംഗങ്ങളായ സാജു സേവ്യര്‍, കെ.ആര്‍. മോഹനന്‍, പ്രഭാവതി പുളിമൂട്ടില്‍, സ്മിത ഞവരക്കാട്ട് എന്നിവര്‍ എതിര്‍ത്തു. കോണ്‍ഗ്രസിലെ നേതാക്കള്‍ക്കിടയിലുള്ള തമ്മിലടി കാരണം മിക്ക യോഗങ്ങളും അലങ്കോലമാവാറാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.