പാനൂര്‍: ഉള്‍നാടന്‍ ജലപാത സര്‍വേ നടത്താനത്തെിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു തിരിച്ചയച്ചു. പാനൂര്‍ കൂറ്റേരിയിലത്തെിയ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെയാണ് നാട്ടുകാര്‍ തടഞ്ഞത്. 110, 220, 330 കെ.വി വൈദ്യുതി ലൈനുകള്‍ ഈ പ്രദേശത്ത് കൂടെയാണ് പോകുന്നത്. പഴശ്ശി കനാല്‍ പോകുന്നതും ഈവഴി തന്നെ. കനാല്‍ വെള്ളമത്തൊതെ ഈ സ്ഥലം വര്‍ഷങ്ങളായി പാഴായി കിടക്കുയാണ്. ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ വീണ്ടും സര്‍വേക്കത്തെിയതാണ് ജനങ്ങളെ പ്രകോപിതരാക്കിയത്. പ്രദേശത്ത് ഒരു കാരണവശാലും സര്‍വേ നടത്താന്‍ അനുവദിക്കില്ളെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം വാതക പൈപ്പ്ലൈന്‍ സ്ഥാപിക്കാന്‍ ഇവിടെ ഗെയില്‍ അധികൃതര്‍ സര്‍വേക്കത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.