പാനൂര്‍: കൂത്തുപറമ്പ് മണ്ഡലത്തില്‍ വിവിധ പദ്ധതികള്‍ക്കായി ഒരു കോടി 65 ലക്ഷം രൂപയുടെ തുക അനുവദിച്ചു കിട്ടിയതായി കൃഷി മന്ത്രി കെ.പി. മോഹനന്‍ അറിയിച്ചു. ഹില്‍ ഏരിയ ഡെവലപ്മെന്‍റ് അതോറിറ്റിയുടെ ചെണ്ടയാട്-മഞ്ഞക്കാമരം പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ റോഡില്‍ ചെക്ഡാം, അമ്പിടാട്ട് മടപ്പുര-ചേരിക്കല്‍ റോഡിന് ചെക്ഡാം നിര്‍മിക്കുന്നതിന് 20 ലക്ഷം രൂപ വീതം അനുവദിച്ചു. കല്ലുവളപ്പ് കുന്നിനുതാഴെ കുടിവെള്ള പദ്ധതിക്കായി 20 ലക്ഷവും ചക്രപാണി ക്ഷേത്രക്കുളം നവീകരണത്തിന് 10 ലക്ഷം രൂപയും അനുവദിച്ചു. പാലേരിപൊയില്‍ വരപ്ര വൃദ്ധസദനം റോഡ് പുനരുദ്ധാരണത്തിന് 10 ലക്ഷം, ചെറുവാഞ്ചേരി-തണല്‍-കാഞ്ഞിരക്കടവ് റോഡ് പുനരുദ്ധാരണത്തിന് 10 ലക്ഷം എന്നിവയും അനുവദിച്ചു. റവന്യൂ വകുപ്പ് മുഖാന്തിരം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി മൊകേരി വള്ള്യായി-മക്കന്‍കാവ് റോഡിന് 10 ലക്ഷം, മൊകേരി രാജീവ് ഗാന്ധി വായനശാല തമ്പായി മുക്ക് റോഡിന് അഞ്ച് ലക്ഷം, കുന്നോത്തുപറമ്പ് പഞ്ചായത്തിലെ കല്ലറക്കല്‍ പള്ളി-അക്കാനിശ്ശേരി റോഡിന് അഞ്ച് ലക്ഷം, കൂറ്റേരി റേഷന്‍ പീടിക-അരീക്കല്‍ കാട്ടില്‍ പീടിക റോഡിന് 10 ലക്ഷം, കരിയാട് ഗായത്രി അങ്ങാടി പറമ്പത്ത് റോഡിന് 10 ലക്ഷം, തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തില്‍ വടക്കേ പൊയിലൂര്‍ കുരുടന്‍ കാവ് റോഡിന് 10 ലക്ഷം, കാവുകുന്നത്ത് തൃപ്പങ്ങോട്ടൂര്‍ പള്ളി റോഡിന് എട്ട് ലക്ഷം, പെരിങ്ങളം പഞ്ചായത്തിലെ മേലേ പൂക്കോം-വടക്കും ഭാഗം ഗണപതി ക്ഷേത്രം റോഡിന് ഏഴ് ലക്ഷം രൂപയും കോട്ടയം പഞ്ചായത്തില്‍ ഒറ്റപ്പീടിക-വയലില്‍പുര റോഡിന് അഞ്ച് ലക്ഷം രൂപയും അനുവദിച്ചു. എല്ലാ പ്രവൃത്തികള്‍ക്കും ഭരണാനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.