കണ്ണൂര്‍: കുട്ടികളുടെ ശാസ്ത്ര മ്യൂസിയമായ കണ്ണൂര്‍ സയന്‍സ് പാര്‍ക്കിന്‍െറ അറ്റകുറ്റപ്പണി തുടങ്ങി. സംസ്ഥാന സര്‍ക്കാറിന്‍െറ നിലപാട് കാരണം വൈകിയ നവീകരണ പ്രവൃത്തിയാണ് ഗാന്ധിജയന്തി ദിനത്തില്‍ തുടങ്ങിയത്. നാലുമാസമായി സയന്‍സ് പാര്‍ക്ക് പ്രവേശം അനുവദിക്കാതെ അടച്ചിട്ടിരിക്കുകയായിരുന്നു. ജില്ലാ പഞ്ചായത്തിന്‍െറ കീഴിലാണ് പാര്‍ക്ക്. കെട്ടിടത്തിന്‍െറ അറ്റകുറ്റപ്പണിക്ക് നിര്‍മിതി കേന്ദ്രക്ക് നല്‍കാനാണ് ജില്ലാ പഞ്ചായത്ത് തീരുമാനിച്ചിരുന്നത്. എന്നാല്‍, നിര്‍മിതി കേന്ദ്രയെ അറ്റുകുറ്റപ്പണി നടത്താന്‍ ഏല്‍പ്പിക്കേണ്ടതില്ളെന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇതേതുടര്‍ന്ന് അറ്റകുറ്റപ്പണി അനിശ്ചിതത്വത്തിലായി. കഴിഞ്ഞ ദിവസം കണ്ണൂരിലത്തെിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ.കെ.എ. സരളയുടെ നേതൃത്വത്തില്‍ കണ്ട് അറ്റകുറ്റപ്പണി വൈകുന്നതിന്‍െറ കാരണം ബോധിപ്പിച്ചു. ഇതുണ്ടാക്കുന്ന പ്രയാസവും മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ കഴിഞ്ഞ 30ന് നടന്ന തദ്ദേശ വകുപ്പിന്‍െറ കോഓഡിനേഷന്‍ കമ്മിറ്റി സയന്‍സ് പാര്‍ക്കിന്‍െറ അറ്റകുറ്റപ്പണി നിര്‍മിതി കേന്ദ്രയെ ഏല്‍പ്പിക്കാന്‍ ജില്ലാ പഞ്ചായത്തിന് അനുമതി നല്‍കി. തുടര്‍ന്നാണ് ഗാന്ധി ജയന്തി ദിനത്തില്‍ അറ്റകുറ്റപ്പണിക്ക് തുടക്കം കുറിച്ചത്. പ്രദര്‍ശന വസ്തുക്കളുടെ അറ്റകുറ്റപ്പണിയും കെട്ടിടത്തിന്‍െറ നവീകരണവും പുതിയ പ്രദര്‍ശന വസ്തുക്കള്‍ വാങ്ങുന്നതിനുമായി 75 ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ.കെ.എ. സരള പറഞ്ഞു. സയന്‍സ് പാര്‍ക്കിന്‍െറ പേര് ഡോ. അബ്ദുല്‍ കലാം സയന്‍സ് ആന്‍ഡ് ടെക്നോളജി സെന്‍റര്‍ എന്നാക്കി മാറ്റിയിട്ടുണ്ട്. ഇതേതുടര്‍ന്ന് റോക്കറ്റ് മാതൃകയിലുള്ള പ്രവേശ കവാടം നവീകരണത്തിന്‍െറ ഭാഗമായി ഒരുക്കും. നവീകരണം പൂര്‍ത്തിയാകുന്നതോടെ പാര്‍ക്കിന്‍െറ മുഖം തന്നെ പുതിയ രൂപവും ഭാവവും കൈവരിക്കും. ശാസ്ത്രജ്ഞരായ അധ്യാപകരുടെ സേവനവും ഇവിടെയത്തെുന്ന കുട്ടിശാസ്ത്രജ്ഞര്‍ക്ക് ലഭ്യമാക്കാന്‍ പരിപാടി ആവിഷ്കരിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. സ്കൂളുകളിലെ ശാസ്ത്ര ക്ളബുകളുമായി ബന്ധപ്പെട്ടാണ് ഇത് നടപ്പാക്കുന്നത്. ഇതിനായി അധ്യാപകര്‍ അടങ്ങിയ കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. ചട്ടുകപ്പാറയില്‍ ജില്ലാ പഞ്ചായത്ത് തുടങ്ങിയ ആരൂഢം പദ്ധതിയുമായി സയന്‍സ് പാര്‍ക്കിനെ ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. സയന്‍സ് പാര്‍ക്കില്‍ എത്തുന്ന കുട്ടികളെ ചട്ടുകപ്പാറ ആരൂഢത്തിലേക്ക് കൊണ്ടുപോകാന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. സയന്‍സ് പാര്‍ക്കിന്‍െറ നവീകരണ പ്രവൃത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ.കെ.എ. സരള ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍, നിര്‍മിതി കേന്ദ്ര എന്‍ജിനീയര്‍ ജയേഷ് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.