വേഗതാരങ്ങള്‍ ഇവര്‍

കണ്ണൂര്‍: റെക്കോഡുകള്‍ പിറന്നില്ളെങ്കിലും ജില്ലാ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ ആവേശത്തിന്‍െറ പുതിയ വേഗങ്ങള്‍ തീര്‍ത്താണ് 100, 200 മീറ്റര്‍ മത്സരങ്ങള്‍ നടന്നത്. വേഗതാരങ്ങളെ കാണാന്‍ കാണികളും ഏറെയുണ്ടായിരുന്നു. സീനിയര്‍ പെണ്‍കുട്ടികളുടെ നൂറു മീറ്റര്‍ ഓട്ടത്തില്‍ ഷിജിന ജോസ്, സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കെ.എസ്. ജഗന്നാഥ് എന്നിവരാണ് വേഗമേറിയ താരങ്ങളായത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ തലശ്ശേരി സായിയിലെ അനു ജോസഫും ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ കണ്ണൂര്‍ സെന്‍റ് മൈക്കിള്‍സിലെ ഷാഹിന്‍ നാസിറുമാണ് ജേതാക്കളായത്. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ മത്സരത്തില്‍ കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലെ അമ്പിളി രയരോത്തും സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രാപ്പൊയിലിലെ കെ. അര്‍ജുനും വേഗതാരങ്ങളായി. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണം കരസ്ഥമാക്കിയ ഷിജിന ജോസ് സായ് തലശ്ശേരിയിലെ പ്ളസ് ടു കോമേഴ്സ് വിദ്യാര്‍ഥിയാണ്. 0:13:13 സെക്കന്‍ഡ് സമയം കുറിച്ചാണ് ഫിനിഷ് ചെയ്തത്. 200 മീറ്ററില്‍ വെള്ളിയും ഷിജിന നേടിയിരുന്നു. ഇരിക്കൂര്‍ വിളക്കൂരിലെ മുള്ളന്‍മലയ്ക്കല്‍ ജോസ്-മേഴ്സി ദമ്പതികളുടെ മകളാണ്. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കെ.എസ്. ജഗന്നാഥ് 0:11:56 സെക്കന്‍ഡ് സമയത്തിലാണ് ഒന്നാമതത്തെിയത്. മണത്തണ ഗവ.എച്ച്.എസ്.എസിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിയായ ജഗന്നാഥ് 200 മീറ്ററില്‍ ഒന്നാം സ്ഥാനവും 400 മീറ്റര്‍ റിലേയില്‍ റെക്കോഡ് നേടിയ ടീമിലെ അംഗവുമാണ്. കൊട്ടിയൂര്‍ അമ്പായത്തോട് കിടങ്ങയില്‍ സത്യന്‍-ലത ദമ്പതികളുടെ മകനാണ്. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വേഗതയേറിയ താരമായ അനു ജോസഫ് കഴിഞ്ഞ വര്‍ഷത്തെ വ്യക്തിഗത ചാമ്പ്യന്‍ കൂടിയാണ്. 0:13:20 സെക്കന്‍ഡ് സമയം കുറിച്ചാണ് അനു സ്വര്‍ണം നേടിയത്. സായ് തലശ്ശേരിയില്‍ ഒമ്പതാം തരം വിദ്യാര്‍ഥിയായ അനു ഇരിട്ടി പുറവയലിലെ ഓലിക്കുന്നില്‍ ജയയുടെയും ബെന്നിയുടെയും മകളാണ്. ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗം വേഗതാരം ഷാഹിന്‍ നാസര്‍ സെന്‍റ് മൈക്കിള്‍സ് എ.ഐ.എച്ച്.എസ്.എസിലെ പത്താം ക്ളാസ് വിദ്യാര്‍ഥിയാണ്. അഞ്ചുകണ്ടി ആയിശ വില്ലയില്‍ ഇ. നാസറിന്‍െറയും ടി. ഖമറുന്നീസയുടെയും മകനാണ്. 0:11:81 സെക്കന്‍ഡുകള്‍കൊണ്ടാണ് ഷാഹിന്‍ ഒന്നാമതത്തെിയത്. കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിയാണ് സബ് ജൂനിയര്‍ വിഭാഗം 100 മീറ്ററില്‍ സ്വര്‍ണം നേടിയ അമ്പിളി രയരോത്ത്. കൂത്തുപറമ്പ് ആമ്പിലാട്ടെ ഏതന്‍ ഹൗസില്‍ ചന്ദ്രന്‍െറയും ബിന്ദുവിന്‍െറയും മകളാണ്. 0.13.71 സമയം കുറിച്ചാണ് ഫിനിഷിങ് ലൈന്‍ തൊട്ടത്. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാമതത്തെിയ കെ. അര്‍ജുന്‍ പ്രാപ്പൊയില്‍ എച്ച്.എസ്.എസ്സലെ ഏഴാം തരം വിദ്യാര്‍ഥിയാണ്. 0:12:65 സെക്കന്‍ഡ് സമയം കുറിച്ചാണ് വേഗതയേറിയ താരമായത്. പ്രാപ്പൊയിലിലെ കെ. വേണുഗോപാലന്‍െറയും ഗീതയുടെയും മകനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.