വന്നു...കളിച്ചു...കീഴടക്കി

കണ്ണൂര്‍: കായികമേളയില്‍ തുടക്കം മുതല്‍ ഒടുക്കംവരെ പോരാടി തുടര്‍ച്ചയായ അഞ്ചാംവര്‍ഷവും കോഴിച്ചാല്‍ ഗവ. എച്ച്.എസ്.എസ് ഒന്നാമതത്തെി. വന്നു, കളിച്ചു, കീഴടക്കി എന്ന ശൈലിയിലാണ് കോഴിച്ചാലിന്‍െറ താരങ്ങള്‍ മത്സരിച്ചയിനങ്ങളിലെല്ലാം മികവ് പ്രകടമാക്കിയത്. മൂന്ന് സ്വര്‍ണവും 10 വെള്ളിയും അഞ്ച് വെങ്കലവും കോഴിച്ചാലിന്‍െറ താരങ്ങള്‍ കൊയ്തെടുത്തു. 50 പോയന്‍റ് നേടി കോഴിച്ചാല്‍ ഒന്നാമതത്തെിയപ്പോള്‍ സ്കൂള്‍ പെരുമക്കപ്പുറം പയ്യന്നൂര്‍ സബ്ജില്ലക്കും അഞ്ചാം കിരീടം സമ്മാനിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. പയ്യന്നൂര്‍ സബ്ജില്ലയില്‍ തുടര്‍ച്ചയായ ഏഴു വര്‍ഷവും ഒന്നാമതത്തെിയ കോഴിച്ചാല്‍ അഞ്ചാം വര്‍ഷവും ജില്ലയില്‍ ഒന്നാമത്തെ സ്കൂളായതിന്‍െറ ആഹ്ളാദത്തിലാണ്. പ്രാരബ്ധങ്ങളുടെയും അടിസ്ഥാന സൗകര്യക്കുറവിന്‍െറയും കഥകള്‍ ഏറെ പറയാനുള്ള കോഴിച്ചാല്‍ ഗവ. എച്ച്.എസ്.എസ് കുട്ടികള്‍ ദുരിതപര്‍വങ്ങള്‍ താണ്ടിയാണ് കായികക്കുതിപ്പ് തുടങ്ങിയത്. നടത്തത്തില്‍ തുടങ്ങിയ വിജയക്കുതിപ്പ് ഓട്ടത്തിലും ചാട്ടത്തിലുമെല്ലാം തുടര്‍ന്നാണ് കോഴിച്ചാല്‍ വിജയഭേരി തീര്‍ത്തത്. വാഹന സൗകര്യം കുറഞ്ഞ മലമടക്കു ഗ്രാമങ്ങളില്‍നിന്നും നാലു കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് സ്കൂളിലത്തെുന്ന കുട്ടികള്‍ പഠിക്കാനും കായിക മികവ് കാട്ടാനും ഒരുപോലെ തയാറാവുന്നുവെന്ന പ്രത്യേകതയുണ്ട്. നടത്ത മത്സരത്തില്‍ പങ്കെടുത്ത എട്ടില്‍ ഏഴുപേരും വിജയം സ്വന്തമാക്കി. കോഴിച്ചാലിന്‍െറ സിജിന വര്‍ഗീസ്, ജിന്‍േറാ ജോസ്, റിന്‍സി തോമസ് എന്നിവര്‍ സ്വര്‍ണവേട്ട നടത്തിയപ്പോള്‍ അര്‍ജുന്‍ ജിജി, അലീന കെ. ബെന്നി, വിഷ്ണുരാജ്, ജെറിന്‍ വര്‍ഗീസ്, ലിജേഷ് മാത്യു, ഹരിശങ്കര്‍, ഷിന്‍സി തോമസ്, അജിത് ഷാജു, പി.ബി. ശ്രുതിമോള്‍ എന്നിവര്‍ വെള്ളിമെഡല്‍ സ്വന്തമാക്കി. മറ്റ് അഞ്ചുപേര്‍ വെങ്കലവും കൈയടക്കി. കോഴിച്ചാല്‍ സ്കൂളിലെ കായികാധ്യാപകന്‍ പുളിങ്ങോം സ്വദേശി സജി മാത്യുവാണ് കുട്ടികളെ രാവിലെയും വൈകീട്ടും പരിശീലിപ്പിക്കുന്നത്. സജി മാസ്റ്റര്‍ കായികാധ്യാപകനായത്തെിയ അഞ്ചുവര്‍ഷവും കായികക്കുതിപ്പ് നടത്തിയെന്ന കോഴിച്ചാലിന്‍െറ അഭിമാനത്തിനൊപ്പം ഈ കായികാധ്യാപകര്‍ക്കും ഏറെ അഭിമാനിക്കാം. ഇനി സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാനുള്ള വിശ്രമമില്ലാത്ത പരിശീലനത്തിന്‍െറ ദിനങ്ങളാണെന്ന് ആഹ്ളാദത്തിനിടയിലും കോഴിച്ചാല്‍ താരങ്ങള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.