തലശ്ശേരി: തലശ്ശേരി സ്പോര്‍ട്സ് ഫൗണ്ടേഷന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഇ. നാരായണന്‍ മെമ്മോറിയല്‍ സ്വര്‍ണക്കപ്പിന് വേണ്ടിയുള്ള രണ്ടാമത് അഖിലേന്ത്യ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്‍െറ ഫിക്സ്ചര്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീം മുന്‍ ക്യാപ്റ്റന്‍ കെ.വി. ധനേഷിന് നല്‍കി പ്രകാശനം ചെയ്തു. ടൂര്‍ണമെന്‍റ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ.എന്‍. ഷംസീര്‍ അധ്യക്ഷത വഹിച്ചു. ഡിസംബര്‍ 24 മുതല്‍ ജനുവരി 10 വരെ തലശ്ശേരി സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്‍റ്. 24ന് വൈകീട്ട് അഞ്ചിന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിന് അകത്തും പുറത്തുമുള്ള 16 ടീമുകള്‍ പങ്കെടുക്കും. ഉദ്ഘാടന മത്സരത്തില്‍ കെ.എഫ്.സി കാളിക്കാവ് അഭിലാഷ് എഫ്.സി പാലക്കാടുമായി ഏറ്റുമുട്ടും. വൈകീട്ട് അഞ്ചിനാണ് മത്സരങ്ങള്‍ ആരംഭിക്കുക. പ്രവേശം സൗജന്യമാണ്. ഇ. നാരായണന്‍ മെമ്മോറിയല്‍ സ്വര്‍ണക്കപ്പ് തലശ്ശേരി സഹകരണ ആശുപത്രിയും രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫിയും കാഷ് പ്രൈസും കതിരൂര്‍ സര്‍വിസ് സഹകരണ ബാങ്കുമാണ് സ്പോണ്‍സര്‍ ചെയ്യുന്നത്. സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം, ബ്ളാക് ആന്‍ഡ് വൈറ്റ് കോഴിക്കോട്, റോങ്ങ് എഫ്.സി ബംഗളൂരു, ആലുക്കാസ് എഫ്.സി തൃശൂര്‍, ഫിറ്റ്വെല്‍ കോഴിക്കോട്, ഹണ്ടേഴ്സ് കൂത്തുപറമ്പ്, എം.ആര്‍.സി എഫ്.സി തൃക്കരിപ്പൂര്‍, എഫ്.സി പെരിന്തല്‍മണ്ണ, ലക്കിസ്റ്റാര്‍ ആലുവ, സോക്കര്‍ ഷൊര്‍ണൂര്‍, സോക്കര്‍ തലശ്ശേരി, ഫ്രന്‍ഡ്സ് തലശ്ശേരി, മെഡി ഗാര്‍ഡ് അരീക്കോട്, ഫ്രന്‍ഡ്സ് മമ്പാട് എന്നീ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. ജനുവരി 10നാണ് ഫൈനല്‍. പ്രകാശന ചടങ്ങില്‍ എസ്.ടി. ജയ്സണ്‍, കെ.കെ. ബിജു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.