തലശ്ശേരി: തലശ്ശേരി ജനറല്‍ ആശുപത്രിയോടനുബന്ധിച്ച് സര്‍ക്കാര്‍ അനുവദിച്ച അമ്മയും കുഞ്ഞും ആശുപത്രിയുടെ സ്ഥലമെടുപ്പ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ആശുപത്രിക്കായി നിര്‍ദേശമുയര്‍ന്ന വിവിധ സ്ഥലങ്ങളുടെ ഉടമകളുമായാണ് ചര്‍ച്ച. ആശുപത്രി യാഥാര്‍ഥ്യമാക്കുന്നതിന് രൂപവത്കരിച്ച ജനകീയ കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനര്‍ കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എ മുന്‍കൈയെടുത്താണ് ചര്‍ച്ചകള്‍ നടക്കുന്നത്. കമ്മിറ്റിയുടെ അക്കൗണ്ടില്‍ 3.25 കോടി രൂപയോളമാണ് നിലവിലുള്ളത്. മൂന്ന് കോടി രൂപ ലക്ഷ്യം വെച്ചായിരുന്നു ധനസമാഹരണം ആരംഭിച്ചത്. ജനുവരി നാലിന് നടന്ന വീടുകള്‍ കയറിയുള്ള ഒന്നാംഘട്ട ധനസമാഹരണത്തില്‍ മാത്രം 1,53,97,295 രൂപയാണ് ലഭിച്ചത്. തലശ്ശേരി നഗരസഭ, ധര്‍മടം, കതിരൂര്‍, എരഞ്ഞോളി, പന്ന്യന്നൂര്‍, ചൊക്ളി, ന്യൂമാഹി ഗ്രാമപഞ്ചായത്തുകളിലാണ് 2700 സ്ക്വാഡുകള്‍ കയറിയിറങ്ങി ഈ തുക സമാഹരിച്ചത്. പിണറായി ഗ്രാമപഞ്ചായത്തില്‍ ജനുവരി 18നും സ്ക്വാഡുകള്‍ കയറിയിറങ്ങി. തുടര്‍ന്ന് അക്കൗണ്ടിലേക്ക് കൂടി സഹായമത്തെിയതോടെ 3.25 കോടിയിലത്തെുകയായിരുന്നു. അനുയോജ്യമായ സ്ഥലം കണ്ടത്തെി സര്‍ക്കാറിന് കൈമാറുന്നതോടെ കെട്ടിടവും മറ്റ് അനുബന്ധ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കും. ചര്‍ച്ചയില്‍ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. രാജാറാം, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി.കെ. രാജീവന്‍, നഗരസഭാ വൈസ് ചെയര്‍പേഴ്സന്‍ നജ്മ ഹാഷിം, പര്‍ച്ചേഴ്സ് കമ്മിറ്റി അംഗങ്ങളായ സി.കെ. രമേശന്‍, അഡ്വ. കെ.എ. ലത്തീഫ്, വി. രാധാകൃഷ്ണന്‍, സി.പി. ഷൈജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.