ആലക്കോട്: മദ്യലഹരിയില്‍ ആലക്കോട് ടൗണില്‍ അടിപിടി നടത്തിയ നാലുപേരെ ആലക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. എടക്കോത്തെ കൊയിലേരിയന്‍ ജയന്‍ (29), ഏര്യത്തെ തെക്കുംമലക്കുന്നേല്‍ ജിതിന്‍ (22), തിരുവട്ടൂര്‍ തോട്ടിക്കല്‍ തമ്പില്‍ ഷിബിന്‍ (24), കൊളങ്ങാട്ടെ തെക്കന്‍ രഞ്ജിത്ത് (28) എന്നിവരെയാണ് എസ്.ഐ വിജയനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ആലക്കോട്ടെ ലിങ്ക് റോഡിലെ കണ്‍സ്യൂമര്‍ ഫെഡിന്‍െറ വിദേശമദ്യശാലയില്‍നിന്നും മദ്യം വാങ്ങാനത്തെിയ സംഘം ആലക്കോട് ടൗണില്‍ നിരവധി കടകള്‍ക്കുനേരെ അക്രമം അഴിച്ചുവിടുകയും റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വ്യാപാരി നെല്‍സണ്‍ സ്കറിയയുടെ കാറിന്‍െറ ചില്ല് തകര്‍ക്കുകയും ചെയ്തിരുന്നു. രണ്ടുപേരെ അന്നുതന്നെ കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചിരുന്നു. തുടര്‍ന്ന് മീന്‍പറ്റിയില്‍ ഒത്തുചേര്‍ന്ന് മദ്യപിച്ച ശേഷം നാലുപേരും ബൈക്കുകളിലത്തെി വ്യാപക അക്രമം നടത്തുകയായിരുന്നു. ടൗണിലെ രാജധാനി ഹോട്ടല്‍ തൊഴിലാളി സിയാദിനെയും ഇവര്‍ ആക്രമിച്ചിരുന്നു. ബൈക്കില്‍ ഇരിക്കുകയായിരുന്ന തന്നെ പ്രകോപനമില്ലാതെ ചവിട്ടിവീഴ്ത്തുകയും ബൈക്കിന് നാശം വരുത്തുകയും ചെയ്തുവെന്നാണ് ഇരിക്കൂര്‍ സ്വദേശിയായ സിയാദിന്‍െറ പരാതി. കാലിന് സാരമായി പരിക്കേറ്റ സിയാദ് തളിപ്പറമ്പ് ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.