കണ്ണൂര്‍: ജില്ലയിലെ 17 സ്കൂളുകള്‍ക്ക് ടോയ്ലറ്റ് സൗകര്യം ഒരുക്കുന്നതിനു വേണ്ടി 50 ലക്ഷം അനുവദിച്ചു. പി.കെ. ശ്രീമതി ടീച്ചര്‍ എം.പി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കൊച്ചിന്‍ ഷിപ് യാര്‍ഡ് സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും തുക അനുവദിച്ചത്. ബന്ധപ്പെട്ട ഹെഡ്മാസ്റ്റര്‍മാരുടെയും ഡി.ഡി.ഇമാരുടെയും യോഗം ഡിസംബറില്‍ വിളിച്ചുചേര്‍ക്കും. ചിറക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മൊറാഴ സെന്‍ട്രല്‍ എ.യു.പി സ്കൂള്‍, വെള്ളൂന്നി പ്രോവിഡന്‍സ് എല്‍.പി സ്കൂള്‍, കേളകം മഞ്ഞളാംപുറം യു.പി സ്കൂള്‍, കാലിക്കടവ് ഗവ. ഹൈസ്കൂള്‍, പാച്ചേനി ഗവ. ഹൈസ്കൂള്‍, ചെറിയൂര്‍ ഗവ. ഹൈസ്കൂള്‍, കുറ്റ്യേരി ഗവ. ഹൈസ്കൂള്‍, പെരിങ്കേരി ഗവ.ഹൈസ്കൂള്‍, രയരോം ഗവ. ഹൈസ്കൂള്‍, തടിക്കടവ് ഗവ. ഹൈസ്കൂള്‍, തവിടിശ്ശേരി ഗവ. ഹൈസ്കൂള്‍, കാര്‍ത്തികപുരം ഗവ. ഹൈസ്കൂള്‍, മയ്യില്‍ ഐ.എം.എന്‍.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, എടയന്നൂര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മാലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നീ സ്കൂളുകള്‍ക്കാണ് ടോയ്ലറ്റ് നിര്‍മിക്കുന്നതിനായി ഫണ്ട് അനുവദിച്ചിട്ടുള്ളതെന്ന് പി.കെ. ശ്രീമതി ടീച്ചര്‍ എം.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.