കേളകം: നൂറുകണക്കിന് കുട്ടികള്‍ പഠിക്കുന്ന ചെട്ടിയാംപറമ്പ് ഗവ. യു.പി സ്കൂള്‍ പരിസരത്തെ ചെങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കണമെന്ന കേളകം പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ് അവഗണിച്ച് ക്വാറിയില്‍ ചെങ്കല്‍ ഖനനം നിര്‍ബാധം തുടരുന്നു. സ്കൂള്‍ പരിസരത്ത് നടക്കുന്ന ചെങ്കല്‍ ഖനനത്തിനെതിരെ സ്കൂള്‍ അധികൃതര്‍ ജില്ലാ കലക്ടര്‍, ഇരിട്ടി തഹസില്‍ദാര്‍, വില്ളേജ് ഓഫിസര്‍, കേളകം പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരുന്നു. ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ പഞ്ചായത്ത്, വില്ളേജ് അധികൃതര്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നു. പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ചെങ്കല്‍ ക്വാറിക്ക് പഞ്ചായത്ത് ലൈസന്‍സില്ല എന്ന് കണ്ടത്തെിയതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തിവെച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നോട്ടീസ് നല്‍കിയത്. നോട്ടീസ് നല്‍കിയിട്ടും ക്വാറി പ്രവര്‍ത്തനം തുടരുന്നതില്‍ പ്രതിഷേധത്തിലാണ് നാട്ടുകാര്‍. സ്കൂളിന്‍െറ പ്രവര്‍ത്തനത്തെയും നൂറുകണക്കിന് കുട്ടികളുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതിനായി നിയമ നടപടിക്കുള്ള ഒരുക്കത്തിലാണ് സ്കൂള്‍ അധികൃതര്‍. ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കണമെന്നാണ് സ്കൂള്‍ അധികൃതരുടെയും കുട്ടികളുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.